പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട്

 

പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട്
വേഗം മന്ദിരമുറ്റമെല്ലാം മംഗലമാക്കി (2)
പൊന്നിട്ടു പോരിൻ പോരിൻ പെൺകൊടിമാരെ
ഇന്നു വ൪ണ്ണിച്ചു രാമന്റെ സൽക്കഥ പാടാൻ (2)

ആന തേ൪ കുതിര കാലാൾപടകളും
അണിയണി വന്നു നിരന്നേ
മാലതീയനാം രാജകുമാരനു മംഗളമരുളും മുന്നേ (2)

ആനന്ദകരുണാവിലാസാ ശ്രീരാമചന്ദ്രാ
രഘുവംശചന്ദ്രാ (2)
ജാനകീ മാനസവാസാ

നാളെയീ സാമ്രാജ്യം വാഴുമ്പോളെൻ പ്രാണ-
നാഥാ നീയെന്നെ മറന്നീടുമോ
എൻ മാനസ സാമ്രാജ്യറാണിയായ് വാണിടും
നിന്നെ പിരിയുകിൽ രാമനുണ്ടോ

അഴകിയ ദീപമിണക്കീടാം 
അരമനയാദ്യമൊരുക്കീടാം (2)
കാഞ്ചനമണിമയ മണിയറയെല്ലാം
അഞ്ജനമാക്കാം കാഴ്ചകളാൽ
അഴകിയ ദീപമിണക്കീടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnittu porulittu pookkalamittu

Additional Info

Year: 
1962

അനുബന്ധവർത്തമാനം