തിരുമിഴിയാലേ തിരയുവതാരേ

 

തിരുമിഴിയാലേ തിരയുവതാരേ
തീര്‍ത്ഥയാത്രക്കാരാ - ദേവാ
തീര്‍ത്ഥയാത്രക്കാരാ
തിരുമിഴിയാലേ തിരയുവതാരേ
തീര്‍ത്ഥയാത്രക്കാരാ

ഒന്നാം കടലില്‍ പാല്‍ക്കടലില്‍
ഒരു മരതകമണിയറയില്‍ (2)
ജലദേവതമാര്‍ തന്‍ നടുവില്‍
വിടര്‍ന്നവള്‍ ഞാന്‍ വളര്‍ന്നവള്‍ ഞാന്‍ (2)
തിരുമിഴിയാലേ തിരയുവതാരേ
തീര്‍ത്ഥയാത്രക്കാരാ

പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ -
പാതിരാപ്പൂക്കള്‍ ചൂടിച്ചു
സാഗരകന്യകള്‍ സംഗീതറാണികള്‍
സപ്തസ്വരങ്ങള്‍ പാടിച്ചു

പുഷ്യരാഗ പൂപ്പാലികയില്‍
പുതിയ പുളകപ്പൂക്കളോടേ
പരശുരാമനു ദാനം നല്‍കി
പാല്‍ക്കടലമ്മ – എന്നെ
പാല്‍ക്കടലമ്മ

ഓമല്‍കുമാരികേ വരൂ
കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍
നിന്‍ കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു
വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍
ഭാരതത്തിന്റെ ആ പൊന്‍മക്കളോടൊത്തു ചേരുക
നീ ചിരം വാഴുക വത്സലേ.... 
വത്സലേ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirumizhiyaale thirayuvathare

Additional Info

Year: 
1962

അനുബന്ധവർത്തമാനം