താകിന്‍ താരാരോ

 

താകിന്‍ താരാരോ
താകിന്‍ താരാരോ

താരാന്റെ താരു തന്റെ
ശങ്കരനായാടി തൈത
ചുറ്റിന്മേല്‍ ചുറ്റുവിളക്കും
തിരുനടയില്‍ ദീപസ്തംഭം

തിരുമുറ്റത്തമ്മേ... ഹൊയ്
തിരുമുറ്റത്തമ്മേനെ ഞാന്‍
കൈതൊഴുന്നേന്‍

പൂജയ്ക്കു പോകുമ്പോള്‍
എന്തെല്ലാം വേണം തൈത

പൂജയ്ക്കു പോകുമ്പോള്‍
പൊന്നുരുളി പൊന്‍ചട്ടുകം‌
പൊന്‍കിണ്ടി വേണം തൈത
തധോം... തകധോം... തരികിടധോം

വേലപ്പറമ്പില് ചെന്നാലൊ - പിന്നെ
വാലിയക്കാരെ കാണാലൊ

വാലിയക്കാരെ കാണാലൊ - പിന്നെ
വേലയും പൂരവും കാണാലൊ

വേലയും പൂരവും കാണാലൊ - പിന്നെ 
കയ്യും കോര്‍ത്തു നടക്കാലൊ
താതൈ.. തൈതാ

ങ്ഹാ.. കുട്ടിക്കു മോതിരം വേണ്ടീട്ടല്ല
തള്ള പറഞ്ഞു കിണുങ്ങീട്ട്

വേലപ്പറമ്പില് ചെന്നാലൊ - പിന്നെ
വാലിയക്കാരെ കാണാലൊ

തിന്താരാ തെയ്യന്താരാ 
തിന്താരാ തെയ്യന്താരാ 
തിന്താരാ തെയ്യന്താരാ 
തെയ്യന്താരാധോം

പണ്ടാരച്ചോഴികളെ പടച്ചോഴികളെ
എവിടന്ന് വന്നൊരു ചോഴികളേ

ഏഴുമലയിലെ വേട്ട കഴിഞ്ഞിട്ട്
എന്റമ്മേക്കുമ്പിടാന്‍ വന്നതാണ്

വെള്ളത്തീ നിക്കണ പൊള്ളമുള മുറിച്ച്
കയ്യീക്ക് വീശറി നെയ്തെടുത്ത്

കാളികാളി എന്റെ പേയും
നീലി നീലി എന്റെ പേയും
നാല് ദിക്കില്‍ ദേവന്മാര്
വന്ന് നിക്ക്ണ്
നാല് ദിക്കില്‍ ദേവന്മാര്
വന്ന് നിക്ക്ണ്

പക്ഷിദോഷം
പറവദോഷം
നാള് ദോഷം
കാലദോഷം
തീണ്ടല്‍ദോഷം
തോലുദോഷം
കണ്‍ദോഷം
നാവുദോഷം
ദോഷങ്ങള്‍ തീര്‍ന്നൊഴികേ - ദേവിയേ
ദോഷങ്ങള്‍ തീര്‍ന്നൊഴികേ - ദേവിയേ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaakin thaararo

Additional Info

Year: 
1962

അനുബന്ധവർത്തമാനം