വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല

 

വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
സുന്ദര രാസലീല നന്ദഗോപാലാ (2)
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല

മോഹനഹേമന്ത ചന്ദ്രികയില്‍
രാഗമുരളിതൂകും സ്വരസുധയില്‍ (2)
കാലില്‍ച്ചിലങ്ക കുലുങ്ങി 
കാഞ്ചികളരയില്‍ കുലുങ്ങി (2)

ശ്യാമളപൂമേനി കാണ്‍കെ - മധുവഞ്ചും
പാല്‍പ്പുഞ്ചിരി - തഞ്ചും
ചെഞ്ചൊടികളാല്‍ കൊഞ്ചും -
സുന്ദരികള്‍ തന്‍ കൂടെ

കാമവര്‍ദ്ധിനിയാം കാനനമുരളിയില്‍
കവിത തുളുമ്പും ഗീതികള്‍ തൂകി (2)
അഴകൊഴുകി മധുരിമതന്‍ 
അലയിളകി മനം തഴുകി (2)

സാരംഗനേത്രകളുമായ് -  നവ
ഭംഗിയൊടു കുഴലൂതി
പുതുരാഗ ഭംഗിയില്‍പ്പാടി 
ചാഞ്ചാടി നടനമാടി

വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
സുന്ദര രാസലീല നന്ദഗോപാലാ 
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varnippathengane nin nadanaleela

Additional Info

Year: 
1961

അനുബന്ധവർത്തമാനം