ജയജയ സുരനായകാ

ജയജയ സുരനായകാ - ദേവാ
ജഗദൈകശുഭകര ജയ പുരന്ദരാ
അവികലനായകാ സുമശരസുന്ദരാ
അമരേശ്വര തവചേവടിമലരേ തുണ
കരുണാകരനേ

കല്പകവരതരുവും നന്ദനപ്പൂവനവും
സ്വര്‍ഗ്ഗമഹാരാജ്യവും നാഥാ
സ്വര്‍ഗ്ഗമഹാരാജ്യവും
അപ്സരവര മോഹിനി
നിവഹവും പ്രിയധേനുവും

തവമോഹന മഹിമാവിനു തെളിവാ -
ണതിരസമാനസനേ
പാലയനത ജനമതിസുഖദാതാമാ -
മുനിവരനനുദിനം കൈതൊഴുമഞ്ചിതപാദം

സീമാതീതഗാനനടന സമ്മുദിതാ
നീതിനിപുണനികേതാ
അമരലോക സകല ദേവവന്ദിത
കലാലസിത കൃപാഭരിത സദാവരദ
(ജയജയ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaya jaya suranaayaka

Additional Info

Year: 
1957

അനുബന്ധവർത്തമാനം