നീതിയഹോ ഭൂവനെ മറവായ്

 

നീതിയഹോ ഭൂവനെ മറവായ്
നീതിയഹോ ഭൂവനെ മറവായ്
പാരിടമാകവേ അഴിമതിയായ്
നീതിയഹോ ഭൂവനെ 
വീടോ ധനമോ ഏതുമില്ലാതെ
വീടോ ധനമോ ഏതുമില്ലാതെ
ശോകാകുലരായ് പെരുവഴി നീളേ
ശോകാകുലരായ് പെരുവഴി നീളേ
എളിയോര്‍ ദിനവും 
എളിയോര്‍ ദിനവും മുറവിളിയായ്
നീതിയഹോ ഭൂവനേ

നാടിനു വേണ്ടി നന്മ ചെയ്വോരേ. . 
നാടിനു വേണ്ടി നന്മ ചെയ്വോരേ
സ്വാര്‍ത്ഥവിമോഹികള്‍ ജനനേതാക്കള്‍
സ്വാര്‍ത്ഥവിമോഹികള്‍ ജനനേതാക്കള്‍
തടയുകയായ് ഭാവി 
തടയുകയായ് ഭാവി ഇതു താന്‍ നീതി
നീതിയഹോ ഭൂവനെ മറവായ്
പാരിടമാകവേ അഴിമതിയായ്
നീതിയഹോ മറവായ്

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neethiyaho

Additional Info

Year: 
1951

അനുബന്ധവർത്തമാനം