ജന്മം തോറും എന്നില്‍ ചേരും

ആ... ആ. . . ആ. . . . . 
ജന്മം തോറും എന്നില്‍ ചേരും 
എന്‍രാഗിണി രാധേ നീ (2)
എന്നും വന്നു എന്നില്‍ മേവും 
എന്‍യാദവരാജനും നീ
ജന്മം തോറും എന്നില്‍ ചേരും 
എന്‍രാഗിണി രാധേ നീ

പണ്ടും ജീവനില്‍ 
രാഗമാലി തീര്‍ത്തവള്‍
എന്‍വൃന്ദാവനികയില്‍ 
നൃത്തമാടി നിന്നവള്‍
അതു പോലെ നിന്‍മാറില്‍ 
വനമാലിയാകുവാന്‍
അണയുന്നു നിന്‍ചുണ്ടില്‍ 
മണിവേണുവാകുവാന്‍
പൊന്നിന്‍ നൂപുരങ്ങള്‍ ചാര്‍ത്തിടും 
താവക പാദത്തില്‍ ഞാനിനിയും
ജന്മം തോറും എന്നില്‍ ചേരും 
എന്‍രാഗിണി രാധേ നീ
എന്നും വന്നു എന്നില്‍ മേവും 
എന്‍യാദവരാജനും നീ

പണ്ടും ഈ വിധം
എന്നെയോര്‍ത്തു പാടി നീ
എന്‍ സന്ധ്യാവേളകള്‍ 
ധന്യമാക്കി നിന്നു നീ
പ്രിയ രാധേ എന്നെന്നും 
ഇതു പോലെ വാഴുവാന്‍
അനുവാദം നല്‍കു നീ 
ഒരു മോഹം പൂക്കുവാന്‍
പൊന്നിന്‍ പീലികള്‍ അണിയിക്കും 
താവക നെറുകയില്‍ ഞാനിനിയും
ജന്മം തോറും എന്നില്‍ ചേരും 
എന്‍രാഗിണി രാധേ നീ
എന്നും വന്നു എന്നില്‍ മേവും 
എന്‍യാദവരാജനും നീ

ജന്മം തോറും 
ഉം.. .
എന്നില്‍ ചേരും 
ഹാ... 
എന്‍ രാഗിണി രാധേ നീ. . . ആ. . . 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Janmam thorum ennil cherum

Additional Info

Year: 
1983

അനുബന്ധവർത്തമാനം