കരളിൽ കനിയും രസമേ

 

കരളിൽ കനിയും രസമേ
എൻ കണ്ണിൽ വിലാസമാടൂ
കണ്ണിൽ വിലാസമാടൂ

ഇരുളിൽ തെളിയും കതിരേ ഒരു
ഇമ്പക്കിനാവു പാടൂ
ഇമ്പക്കിനാവു പാടൂ

മാനത്തുയരും ശശിലേഖേ
ഈ മണ്ണിലണഞ്ഞൊരു മാലാഖേ (2)
മറന്നു ഞാനെൻ മനമാകേ നാം
പറന്നു വിണ്ണിൽ പോകേ

കരളിൽ കനിയും രസമേ
എൻ കണ്ണിൽ വിലാസമാടൂ
കണ്ണിൽ വിലാസമാടൂ

ആനന്ദത്തിൻ മധുവായ്
നിന്നരികെ നവമൊരു വധുവായ് (2)
വസന്തമധുരിമ ഏകാനായ് നിൻ
ഹൃദന്തമരുളുക നാഥാ

ഇരുളിൽ തെളിയും കതിരേ ഒരു
ഇമ്പക്കിനാവു പാടൂ
ഇമ്പക്കിനാവു പാടൂ

നിൻ മിഴിയിൽ ഞാൻ കൂടിയാൽ
കൺപോളകൾ ഞാൻ മൂടിയാൽ
നിദ്രകവർന്നതിൽ വാഴും
ഞാൻ നൃത്തം ചെയ്തതിൽ വീഴും

പ്രണയമനോഹര ജീവിതമദ്യം
പകരുക പകരുക യൗവനമേ
ആ....ആ...ആ.... 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karalil Kaniyum Rasame

Additional Info

Year: 
1958

അനുബന്ധവർത്തമാനം