ആമോദം ഇന്ന് ആഘോഷം

ആമോദം ഇന്ന് ആഘോഷം
ബിനുമോനേ...പൂമണം വീശൂ നീ
പാൽച്ചിരി തൂകൂ നീ

ആലോലം ആടിപ്പാടാം ഞാൻ
കാറ്റേ വാ ... ചക്കരമുത്തം താ
വാരിപ്പുണരാം ഞാൻ

പൊന്നേ ചിരിതൂകിയെന്നും കുളിരേകിടൂ
തിങ്കൾക്കതിർ പോലെ മണ്ണിന്നൊളിയേകൂ നീ
മനസ്സിന്നുള്ളിൽ സ്നേഹം വിതറാൻ
കനലിന്നിരുളിൽ പൊൻപ്രഭ തൂകാൻ
മലരിൻ മധുവും മധുരം പോലെ
കലരൂ നീയെൻ ഉയിരിന്നുയിരായ്

കാറ്റേ വാ ... ചക്കരമുത്തം താ
വാരിപ്പുണരാം ഞാൻ
ആമോദം ഇന്ന് ആഘോഷം
ബിനുമോനേ...പൂമണം വീശൂ നീ
പാൽച്ചിരി തൂകൂ നീ

ബിനുമോനേ നറുതേനേ
നീയെൻ കരളിന്റെ കനിയാണ്
മണിമുത്തേ റഹ്മത്തേ
നീയെന്നും മുഹബ്ബത്തിൻ സത്താണ്
മുറാദിയാ മുറാദിയാ മുറാദീ ഷെയ്ഖ് മുഹിയദ്ദീൻ

 

മാനത്ത് മിന്നുന്ന താരങ്ങൾപോലെ
ചാരത്ത് നിൽക്കുന്നു മാണിക്ക്യക്കല്ല്
ജന്നത്തിൽ നിന്നൊരു പൂമൊട്ട് വന്നൂ
ഖൽബിനകത്താകെ അത്തറുപൂശി

ഖാലികുമല്ലാഹു റാസിഖുനാ
അലല്‍ ഇഹാജാത്തി മന്‍ ത്വലബ
വജ്ഹുക്കും അല്ലാഹു ഹുജ്ജത്തുനാ
യൗമയത്തിന്നാസി ബില്‍ ഹജ്ജാജി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aamodam Innu Aaghosham

Additional Info

Year: 
1984

അനുബന്ധവർത്തമാനം