വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരു

ആ.... ആ...ആ.... 
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം (2)
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു -
മിടുക്കനാകണം 
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം

ആ...
വിരിഞ്ഞ വിരിഞ്ഞ മോഹങ്ങള്‍ക്ക്
വിരുന്നു നല്‍കേണം 
മനോരാജ്യ മാളികയ്ക്കു -
മതില് കെട്ടേണം 

വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം 
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം

ഓടി വരേണം ഉമ്മ തരേണം 
ഓരോരോ പിറന്നാളിനും
ഉത്സവം കാണേണം 
ചിരിക്കുടുക്കേ...ങുഹൂം ..
ചിരിക്കുടുക്കേ
മനസ്സിനുള്ളില്‍ എന്നുമിങ്ങനെ
മണി കിലുക്കേണം 

വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു -
മിടുക്കനാകണം 
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം

നൊയമ്പ് നോറ്റു നൊയമ്പ് നോറ്റു
നോക്കി നില്‍ക്കും ഞാന്‍ 
മോനും അച്ഛനും അമ്മയും -
ഒന്നിച്ചൊരോണം ഉണ്ണേണം 
ഓണം ഉണ്ണേണം

വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു -
മിടുക്കനാകണം 
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു -
വസന്തമാകണം
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു -
മിടുക്കനാകണം നല്ലൊരു -
മിടുക്കനാകണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
valarnnu valarnnu valarnnu neeyoru

Additional Info

Year: 
1962
Lyrics Genre: 

അനുബന്ധവർത്തമാനം