സ്വയം വരമായ്

സ്വയം വരമായ് 
മനോഹാരിയായ് 
ദേവരാജനി വിടരുകയായ് 
ശകുന്തളയും പ്രിയംവദയും 
മധുചന്ദ്രികയായ് ........കുളിരേകി ....

സ്വയം വരമായ് 
മനോഹരിയായ് 
ദേവരജനി വിടരുകയായ് (2) 
ശകുന്തളയും പ്രിയംവദയും (2) 
ശുഭോദയ ചന്ദ്രികയായ് കുളിരേകി 

കാവ്യദീപ ചാരുതയിൽ 
രൂപമാർന്നു മാളവിക 
മേഘവീണ തന്ത്രികളിൽ  ഓ ഓ  
ഹംസനാദം പൊഴിയുകയായ് ഓ ഓ 
മാലിനി  മന്ദകാമിനി 
പ്രിയതമനെങ്ങുപോയ് പ്രിയതമനെങ്ങുപോയ്  
ഓ ഓ  ചാരുലതേ  പറയുക നീ 
സ്വയം വരമായ് മനോഹാരിയായ് ....

മാഘമാസ ദൂദിക തൻ 
സോമചഷകം നിറയുകയായ് 
സാന്ദ്ര മുരളീ മധുരിമയിൽ  ആ  ആ 
രാഗേശലഭം നുകരുകയായ് ഓ ഓ 
വൈണികെ  ചൈത്രഗായികേ 
പ്രിയതമയെങ്ങു പോയ് പ്രിയതമയെങ്ങു പോയ്
ഓ  ഓ  ഉജ്ജയിനി  ഉണരുകയായ് 
സ്വയം വരമായ് മനോഹാരിയായ് ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swayam varamay

Additional Info

Year: 
1993
Lyrics Genre: 

അനുബന്ധവർത്തമാനം