തകിലടി താളവുമായ് ഇടനെഞ്ചോരം

തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗള മേളമിതാ
തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗള മേളമിതാ
ആളിപ്പടരും അതിമോഹവുമായ്
ആരും കാണാ ചില ജാലവുമായ്
എങ്ങെങ്ങും പൊങ്ങുന്നേ പുത്തൻ പുതുഘോഷം
എല്ലാരും നെഞ്ചേറ്റും മായക്കളിയാട്ടം
നമ്മള്‍ തന്നുള്ളിലെ നന്മതിന്മകള്‍ ആടും മുടിയാട്ടം
തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗള മേളമിതാ

എങ്ങെങ്ങും തീരാത്തിരയാളുന്നു
എപ്പോഴും നെഞ്ചില്‍ കടലാടുന്നു
പലകോലം കെട്ടിയാടുന്നു ഈ നമ്മള്‍ പണ്ടേ
ചിലതെല്ലാം സ്വന്തമാക്കുന്നു
എങ്ങെങ്ങും തീരാത്തിരയാളുന്നു
എപ്പോഴും നെഞ്ചില്‍ കടലാടുന്നു
ഹേ..  പലകോലം കെട്ടിയാടുന്നു ഈ നമ്മള്‍ പണ്ടേ
ചിലതെല്ലാം സ്വന്തമാക്കുന്നു
ഏതേതോ മോഹമാം ഞാണിന്മേലാടിനാം
ജന്മത്തിന്നൂടുവഴി തേടും
നേട്ടങ്ങള്‍ കോട്ടങ്ങള്‍
മനസ്സിലുണരും അഴലിലുയരും ഗാനങ്ങള്‍
തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗള മേളമിതാ

കണ്ണീരിന്‍ കയ്പ്പും മധുവാകുന്നു
കരള്‍ ചൂടും സ്വപ്നം കതിരാകുന്നു
ഒരു മൂടല്‍ മഞ്ഞുകാലം പോല്‍ ഈ കോടയില്‍ മൂടി
കനവാകെ കാറ്റു വീശുന്നു
കണ്ണീരിന്‍ കയ്പ്പും മധുവാകുന്നു
കരള്‍ ചൂടും സ്വപ്നം കതിരാകുന്നു
ഏ..ഒരു മൂടല്‍ മഞ്ഞുകാലം പോല്‍ ഈ കോടയില്‍ മൂടി
കനവാകെ കാറ്റു വീശുന്നു
ഓരോരോ വേഷമായ് കണ്ടേ നിന്‍ ദോഷമായ്
അന്യോന്യം തേടി അലയുമ്പോള്‍
ലാഭങ്ങള്‍ ചേതങ്ങള്‍ വെറുതേ വെറുതേ
മനസ്സിലുരുകും പാപങ്ങള്‍
തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗള മേളമിതാ
ആളിപ്പടരും അതിമോഹവുമായ്
ആരും കാണാ ചില ജാലവുമായ്
എങ്ങെങ്ങും പൊങ്ങുന്നേ പുത്തൻ പുതുഘോഷം
എല്ലാരും നെഞ്ചേറ്റും മായക്കളിയാട്ടം
നമ്മള്‍ തന്നുള്ളിലെ നന്മതിന്മകള്‍ ആടും മുടിയാട്ടം
തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗള മേളമിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thakiladi thaalavumaay indanenjoram..

Additional Info

Year: 
1996

അനുബന്ധവർത്തമാനം