കാത്തിരുന്ന പക്ഷി

കാത്തിരുന്ന പക്ഷി ഞാൻ കാടേ
കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാൻ  
നോറ്റിരുന്ന പക്ഷി ഞാൻ കാടേ
മരങ്ങളിൽ ..
കാറ്റലഞ്ഞ നാടുകൾ താണ്ടി
ഞാനുമെത്തി നിന്നിലൊട്ടിരിക്കാൻ
കാത്തുവച്ചിരിപ്പൂ നീ കാടേ.. കിനാവുകൾ ..

കാണുന്നൊരുച്ച നേരം നീ തണൽ
കാടായി മാറും മായാവനം
നീറുന്നൊരിഷ്ടമെന്നിൽ പൂക്കളായ് നില്ക്കും കുടിലിൻ  
ചില്ലുതേടിയെത്തി ഞാൻ നിന്നെ
ചാഞ്ഞുലഞ്ഞ കാറ്റിലൂയലാടാൻ
കൂട്ടുകാരിലൊപ്പമെൻ കാടേ.. മരങ്ങളേ

സ്വപ്നത്തിലോ സത്യത്തിലോ ..
നീ തീർത്തു തീരാ പച്ചപ്പുകൾ
ദ്രിശ്യങ്ങളിൽ ഈണങ്ങളാൽ നെയ്തിട്ടു നീ നീർച്ചോലകൾ
നീ വിരിപ്പായ് ..ഞാനതിൽ ശയിച്ചു
നീ നനച്ചു ഞാൻ കുതിർന്നു നീയാകും കുളിർ നീരിൽ
നീരായ് ..സ്വപ്നം ...

കാത്തിരുന്ന പക്ഷി ഞാൻ കാടേ
കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാൻ  
നോറ്റിരുന്ന പക്ഷി ഞാൻ കാടേ
മരങ്ങളിൽ ..
കാറ്റലഞ്ഞ നാടുകൾ താണ്ടി
ഞാനുമെത്തി നിന്നിലൊട്ടിരിക്കാൻ
കാത്തുവച്ചിരിപ്പൂ നീ കാടേ.. കിനാവുകൾ ..

നീളുന്നൊരന്തി നേരം നീ നിഴൽ
കാടായ് പകർത്തും ..
ആളും നിലാവിലാകെ പൂവിടും തണുപ്പിൻ
തടാകം ചേക്ക തേടിയെത്തി ഞാൻ നിന്നിൽ
ചാഞ്ഞൊതുങ്ങിയൊന്നുറങ്ങുവാൻ
കൂട്ടുകാരിലൊപ്പമെൻ കാടേ.. മരങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathirunna pakshi

Additional Info

Year: 
2016

അനുബന്ധവർത്തമാനം