ചെറുപുഞ്ചിരിയിന്നലേ

ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ...
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...
കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...

ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ...
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...
കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...

നാ...ന...ന...ആ...
പ നി സ ഗ രി...
നി സ ഗ രി ധ നി സ നി ധ പ മ പ നി ധ... ആ...
തരിവളയുടെ കിലുകിലം... 
തേടും കാതിൽ ഏതോ...
കണ്ണീർപ്പൂ വീഴും നേർത്ത നാദം കേട്ടോ...
ഇടവഴികളിലെവിടെയോ വീണ്ടും ചെല്ലും നേരം...
ഇളംമുള്ളു കൊള്ളും ഓർമ്മ നീറുന്നൂ...
തീരാമൌനം ഏറെകണ്ടിൽ ഉള്ളിൽ ചേർത്ത്...
ആശാനാളം താഴുന്നല്ലോ പകലോടൊത്ത്
മുഖമേകുവാൻ മടി തോന്നിയോ...
നിറതിങ്കൾ മെല്ലെ വാതിൽ ചാരുന്നൂ...

ഇളമഴയുടെ തുള്ളികൾ... 
തണവേകാൻ വന്നെന്നാലും...
വിളിപ്പാട് ദൂരെ പെയ്തു വേഗം മാഞ്ഞോ...
വെയിലൊടെ തഴുകുമ്പോഴും...
തൂമഞ്ഞിന്നെന്തേ മുന്നിൽ...
മായാതെ മൂടൽ നെയ്തു നിൽക്കുന്നൂ...
ഓർക്കാതെത്തും വേനൽ തൂകും തീച്ചൂടത്ത്...
പൂക്കൾ തോറും വറ്റിപ്പോയോ പൂന്തേൻമൊട്ട് 
മറയുന്നുവോ മലർമാസമേ...
വിട ചൊല്ലാതേതോ കാണാദൂരത്ത്...

ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ...
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...
കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheru Punchiri Innale

Additional Info

Year: 
2016

അനുബന്ധവർത്തമാനം