ചന്ദ്രമുഖിനദിതൻ കരയിൽ

ചന്ദ്രമുഖീ നദിതൻ കരയിൽ ആ.....ആ....ആ...ആ
ചന്ദ്രമുഖീ നദിതൻ കരയിൽ ഒരാഷാഡ്ഡത്തിലെ യാമിനിയിൽ(2)
സുന്ദരിയാമൊരു കിന്നാര യുവതീ.................(2)
ചന്ദ്രോത്സവത്തിനു പാടാൻപോയി..........(ചന്ദ്രമുഖീ........ആ..ആ...ആ)

രാഗാർദ്രമായി ഒഴുകും മുരളീഗാനം 
ഹിന്ദോളമായി ഹൃദയം കവരും രാഗം 
പാർവണചന്ദ്രന്റെ പൊൻതേരിലന്നേരം 
ആ വഴി വന്നെത്തി അജ്ഞാത ഗന്ധർവ്വൻ (2)
രാഗാലാപന നടനവിലോലൻ...ആ....ആ....ആ 
                                      ( രാഗാർദ്ര.......രാഗം)

പാടീ...പ്രണയവീണ മീട്ടി സുമധുരമൊരു ഗാനം മ്..മ്..മ് 
ആടീ കമലദളിത മുദ്ര മുകളിതമൊരു ലാസ്യം മ്..മ്...മ്  
സാന്ധ്യലക്ഷ്മിയും ചന്ദനരാത്രിയും ആതിര നൂപുര മുത്തായി 
സ്നിഗ്ദ്ധ ചാരണ കിന്നരനാരികൾ മേദ മൃദംഗത്തിൽ വാദനമായി
പ്രകൃതിയും വരപുരുഷനും പോലൊന്നായി ചേർന്നവരാടുമ്പോൾ 
.....................................................................................................
................................................................................................
പ്രണയപരാഗില ശലഭങ്ങൾ മരണമരീചികൾ പിൻതുടരെ 
അലഞൊറികോറിയടുക്കുകയായി അവനീ വിലോലം ചന്ദ്രമുഖീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandramughi nadithan

Additional Info

Year: 
1999

അനുബന്ധവർത്തമാനം