ചെറു ചില്ലയില്‍

ചെറു ചില്ലയില്‍ പകല്‍ അന്തിയില്‍
ഒരുപോലെ വന്നെത്തി നാം
ഇരുമെയ്യുമായി ഒരു ജീവനായി ഇനി പോയിടാം
ഇനി നിന്നിലും എന്നിലും തങ്ങിടുമങ്ങനെ എന്നുമീ സൗഹൃദം
ഇത് മണ്ണിനീ വിണ്ണിനോടുള്ളൊരു ബന്ധനം
പിരിയില്ല നാം അകലില്ല നാം
പല പാതകളിൽ നാളെ
അറിയുന്നു നാം തുടരുന്നു നാം
ഒരു പുതുവഴി സഞ്ചാരം..
കനിവോടെ കാലം നമ്മെ ഒന്നായ് മാറ്റുന്നു
ചങ്ങാതീ... ചങ്ങാതീ..ചങ്ങാതീ.. ചങ്ങാതീ..

ചെറു ചില്ലയില്‍ പകല്‍ അന്തിയില്‍
ഒരുപോലെ വന്നെത്തി നാം..
ഇരുമെയ്യുമായി ഒരു ജീവനായി ഇനി പോയിടാം

മനവും മനവും അതിശയമായ്
ഇഴുകി കഴിയും വേളകളിൽ ആത്മാവിൻ സൗരഭം
അറിയാ വഴിയിൽ പരിചിതരായ്
മരണം വരെയും സോദരരായ്‌
നിന്നീടുമീ സംഗമം..
ഒരുമയുടെ വീരമായ് പുതുഭാവമായ്
നവമോഹമായ് വാഴണം 
വഴിയമ്പലം അതിനുള്ളിലോ ഒരു രാവിൻ സഹവാസം
കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു
ചങ്ങാതീ ..ചങ്ങാതീ..ചങ്ങാതീ ..ചങ്ങാതീ

പലതാം പലതാം നേരുകളെ
ഒരുമിച്ചണിയും നൂലിഴയില്‍ ചേരുന്നു നമ്മളും...
പറയാം കഥകള്‍ നോവുകളായി
കരളില്‍ എരിതീ നീറുകിലും
തോരാതെ പെയ്തീടണം..
ഇരു കരവും കോര്‍ത്തിടാം.. അണിചേര്‍ന്നിടാം
ഇനി നേരിടാം നേരോടെ
കൊതി കൊള്ളുമീ പുഴ നീന്തിടാം
മറുതീരം കാണാനായ് ...
കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു
ചങ്ങാതീ ..ചങ്ങാതീ..ചങ്ങാതീ ..ചങ്ങാതീ

(ചെറു ചില്ലയില്‍ പകല്‍ അന്തിയില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
cheruchillayil

Additional Info

Year: 
2012

അനുബന്ധവർത്തമാനം