ഈ വിരിപ്പായിൽ

ഈ വിരിപ്പായിൽ എന്നെ ഉറക്കി
പോകുന്നു നീ പാതിരാവിൽ(2)
ഞാനറിയാതെ നീ ഉല്ലസിക്കും
മായാലോകങ്ങളെവിടെ
മായാ ലോകങ്ങളെവിടെ
ഈ വിരിപ്പായിൽ എന്നെ ഉറക്കി
പോകുന്നു നീ പാതിരാവിൽ

ആകാശസീമകൾ താണ്ടി നീ എത്തിയ
മായാലോകത്തിൻ കാഴ്ചകളിൽ(2)
ഒന്നും നീ എന്നോടു മിണ്ടിയില്ല
ഒന്നും അറിയാത്ത പോലെ
എന്നും നീ എന്നിൽ തിരികെയെത്തും
ഉഷസ്സിന്റെ വെൺതേരിലേറി
ഈ വിരിപ്പായിൽ എന്നെ ഉറക്കി
പോകുന്നു നീ പാതിരാവിൽ

നീയുല്ലസിക്കുന്ന താഴ്‌വരയിൽ
കുളിരുണ്ടോ കുഞ്ഞി കിളികളുണ്ടോ(2)
ഒഴുകും നിലാവിന്റെ പാടങ്ങളിൽ
വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ
ഒഴുകും നിലാവിന്റെ പാടങ്ങളിൽ
വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ
ഈ വിരിപ്പായിൽ എന്നെ ഉറക്കി
പോകുന്നു നീ പാതിരാവിൽ(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee viripayayil

Additional Info

Year: 
2014

അനുബന്ധവർത്തമാനം