മരം കൊത്തിക്കൊത്തി

മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ (2)
ഓർമ്മകളോ നൂൽമഴയായ്
വേദനയോ പെരുമഴയായ്..  (2)

പൊട്ടിപ്പൊട്ടി ചിരിച്ചും ചുറ്റിച്ചുറ്റിക്കളിച്ചും
കാട്ടാറൊഴുകി കടലായി
മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ

ഈ വഴിയൊഴുകും യാത്രികരായ്
പഴയൊരു കഥയിൽ നാം നിറയും (2)
അതിലൊരു മഴവില്ലഴകായി
തെളിവാനം തൂകുന്ന തേൻ‌കണമായ്
ഒരു കുയിൽ പാട്ടായ് കുറുഞ്ഞിപ്പൂ ചിരിയായ്
മുളംതണ്ടിൽ ഒഴുകും കുളിരലയായ്.. (2)
മനസ്സൊരു മാന്ത്രിക ശ്രുതി മീട്ടും
മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ..

ഓ ഓ
ഒരുമൊഴി മറുമൊഴിയായ് മാറും
ഇരുമിഴിയിൽ കാടോടിവരും (2)
കാറ്റിലൊരോമൽ തുമ്പികളായ് ..
താളത്തിലാടുന്നു പാടുന്നു നാം
ഒരു വെയിൽ കൊള്ളാൻ ഒരു മഴനനയാൻ
താഴ്‌വരച്ചോലയിൽ തുടിച്ചുയരാൻ (2)
കൊതിക്കുന്ന ഹൃദയങ്ങളൊരുമിക്കുന്നു

മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ..
ഓർമ്മകളോ നൂൽമഴയായ്
വേദനയോ പെരുമഴയായ്.. 
പൊട്ടിപ്പൊട്ടി ചിരിച്ചും ചുറ്റിച്ചുറ്റിക്കളിച്ചും
കാട്ടാറൊഴുകി കടലായി
മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maram kothi kothi

Additional Info

Year: 
2014

അനുബന്ധവർത്തമാനം