ഒരു വാക്കും മിണ്ടാതേ

ആഹാഹാ ...ആഹാഹാ ...
ഒരു വാക്കും മിണ്ടാതേ ..
ഒരു നോവായ്‌ മായല്ലേ ഉയിരേ നീ
മിഴിരണ്ടും തേടുന്നു.. മനമിന്നും തേങ്ങുന്നു
എവിടേ നീ..
കണ്ണീരിന്‍ പാട്ടായ്‌. ഇനിയെന്നും അലയും ഞാന്‍ ഓമലേ
വെയില്‍നാളം തളരുന്നതീ വഴി നീളെ... ഏകനായ്‌

മഴവിരിക്കുന്നു മെല്ലേ.. പുലര്‍പ്പാട്ടിലെ ഈരടികള്‍
ഇതള്‍ വിരിഞ്ഞും കുളിരണിഞ്ഞും
നിന്‍ വിളി കേട്ടുണരാന്‍..
കനവുദിക്കുന്നു നെഞ്ചില്‍ നിറമാര്‍ന്നിടുമോര്‍മ്മകളില്‍
വരമൊഴുക്കും വിരിതെളിക്കും.. നിന്‍ സ്വരമഞ്ജരികള്‍
നീറുമൊരു കാറ്റിന്‍ കൈകള്‍.. തഴുകുന്നനേരം
ദൂരെയൊരു മേഘം പോല്‍ നീ.. മറഞ്ഞിടുവതെന്തേ
നിന്നില്‍ നിഴലാകാന്‍ നിന്നോടലിയാന്‍..
അറിയാതേ അറിയാതേ.. ഇനി ഇതുവഴി ഞാനലയും

ഒരുവാക്കും മിണ്ടാതേ..
ഒരുനോവായ്‌ മായല്ലേ.. ഉയിരേ നീ
കണ്ണീരിന്‍ പാട്ടായ്‌ ഇനിയെന്നും.. അലയും ഞാന്‍ ഓമലേ
വെയില്‍നാളം തളരുന്നതീ വഴി നീളെ... ഏകനായ്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru vakkum mindathe

Additional Info

Year: 
2007

അനുബന്ധവർത്തമാനം