നാട്ടുമാവിലും കിളികളെത്തിയോ

നാട്ടുമാവിലും കിളികളെത്തിയോ
കാറ്റുതട്ടിയും മൊഴികളെത്തിയോ
ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ.. ഓ (2)

സ്നേഹരാഗമായ്‌ വഴിയേ..
ലോലചിത്തരായ് പോരൂ
വീണ്ടുമീണമായ് കനവേ..
ഗാനതാളമായ് കാറ്റേ..
കൊന്നപൂത്തു മഞ്ഞചിന്തി പൊന്നുചാറി മണ്ണിലും
മാമരങ്ങൾ പൂമരങ്ങൾ ചാമരങ്ങൾ വീശവേ
പാതിപാടി മാറിനിന്ന വീണവീണ്ടും പാടവേ
താളമിട്ടു താലമേന്തി നാമുണർന്നു നാട്ടിലും...
ഓ.. ഓഹോ ...

ചേർന്നുപോയ ശ്രുതി മാറ്റീ നാം
ചോർന്നുപോയ പുതുവഴികളിൽ വരികളിൽ (2)
കൂട്ടുചേർന്നു നാം പാടും
വിത്തുപാകി നാം കൊയ്യും..
കാത്തു വച്ചതിൻ ദാഹം
ഓർത്തുവെച്ചു ഈ കാലം
ഇവിടെയാണിനി കൊടിയ നോവിടവിൽ
പാട്ടായ് നമ്മൾ
നാട്ടുമാവിലും കിളികളെത്തിയോ
കാറ്റുതട്ടിയും മൊഴികളെത്തിയോ
ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ
ഓ...

കൂട്ടുവന്നവഴി തേടും നാം
നിന്നുപോയ തേൻ മിഴികളിൽ ഒലികളിൽ
ഒപ്പമെത്തി നാം നേടി
കണ്ടെടുത്തു നാം ചൂടി
ഇല്ല നമ്മളിൽ വേവ് വേണ്ട നമ്മളിൽ നോവ്
ഇവിടെ പാടിയിനി പുതിയ തംബുരുവിൽ
ഒന്നായി നമ്മൾ
ഉം ..ലാലാലലാ ...ലലലലാലലാ
..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nattumavilum kilikal

Additional Info

അനുബന്ധവർത്തമാനം