പൂവാണു നീ പൂവാണു നീ

പൂവാണു നീ പൂവാണു നീ
പൂക്കളിൽ ചെമ്പനീർ പൂവാണു നീ
പുഴയാണു നീ പുഴയാണു നീ
പുഴകളിൽ പുളകിത നിളയാണു നീ
പൂവാണു നീ പൂവാണു നീ
പൂക്കളിൽ ചെമ്പനീർ പൂവാണു നീ

കാറ്റാണു നീ ഇളം കാറ്റാണു നീ
പാട്ടാണു നീ.. മുളം പാട്ടാണു നീ (2)
എൻ പുലർ പുൽക്കൊടി തുമ്പിൽ തുടിക്കുന്ന
മഞ്ഞിന്റെ നീർമണി മുത്താണു നീ (2)

പൂവാണു നീ പൂവാണു നീ
പൂക്കളിൽ ചെമ്പനീർ പൂവാണു നീ
പുഴയാണു നീ പുഴയാണു നീ
പുഴകളിൽ പുളകിത നിളയാണു നീ
പൂവാണു നീ പൂവാണു നീ
പൂക്കളിൽ ചെമ്പനീർ പൂവാണു നീ

മഴയാണു നീ പുതുമഴയാണു നീ
കുളിരാണു നീ ഉൾക്കുളിരാണു നീ (2)
എൻ മോഹ സായന്തനങ്ങൾക്കു മീതേ
വീഴുന്ന കുങ്കുമച്ചെപ്പാണു നീ (2)

പൂവാണു നീ പൂവാണു നീ
പൂക്കളിൽ ചെമ്പനീർ പൂവാണു നീ
പുഴയാണു നീ പുഴയാണു നീ
പുഴകളിൽ പുളകിത നിളയാണു നീ
പൂവാണു നീ പൂവാണു നീ
പൂക്കളിൽ ചെമ്പനീർ പൂവാണു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
poovanu nee