അല്ലിമലർക്കിളിമകളേ

ആ.. ആ.. ആ..
അല്ലിമലര്‍ക്കിളിമകളേ
ചൊല്ലു ചൊല്ലു നിന്റെ ചുണ്ടിലെ
നല്ലോലക്കുറി കല്യാണക്കുറി
എന്റെയോ നിന്റെയോ
(അല്ലിമലര്‍ക്കിളി..)

പൂപോലെ വില്ലെടുത്ത് കുലച്ചൊടിച്ചു - പണ്ടു
പൂമകള്‍ക്കു രാമനല്ലോ പുടവകൊടുത്തു
ഭൂമീമലയാളമാകെ പാടിയ കിളിയേ
രാമനെന്നെ കൊണ്ടുപോകാനെന്നുവരും -എന്റെ
രാമനെന്നെ താലികെട്ടാനെന്നു വരും
ഓ.. (അല്ലിമലര്‍ക്കിളി..)

ശ്രീപാര്‍വതി പണ്ടുപണ്ട് തപസ്സുചെയ്തു - അന്ന്
തീപോലും ഭഗവതിക്കു കുളിരുപെയ്തു
ഭാഗ്യമുള്ള കൈകള്‍നോക്കി പാടുമെന്‍ കിളിയേ ഈ
കാട്ടുകിളി നോറ്റിരുന്നതെന്നുവരും -എന്റെ
മാരനെന്നെ മാലയിടാനെന്നുവരും
ഓ.. (അല്ലിമലര്‍ക്കിളി..)

പൂവാകകള്‍ പട്ടുകുട നിവര്‍ത്തിയല്ലോ മലര്‍-
പൂണാരം താഴ്വരകള്‍ അണിഞ്ഞുവല്ലോ
പൂവമ്പന്‍വരണൊണ്ടോ ചൊല്ലെടി കിളിയേ
ദേവനെന്നെ തേരിലേറ്റാനെന്നു വരും -എന്റെ
മാരനെന്നെ തേരിലേറ്റാനെന്നു വരും
ഓ.. (അല്ലിമലര്‍ക്കിളി..)
ആഹഹാ ... ഹാഹഹാ
ഓഹൊഹോ..ഓഹൊഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Allimalarkkilimakale

Additional Info

അനുബന്ധവർത്തമാനം