പനിനീർമഴ പൂമഴ

പനിനീര്‍മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നൊരഴകേ
നനയുന്നതു കഞ്ചുകമോ സഖീ നിന്നെ
പൊതിയും യൗവ്വനമോ
(പനിനീര്‍മഴ..)

കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴ മഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും
സുന്ദരിയാക്കി- സുന്ദരിയാക്കി
(പനിനീര്‍മഴ..)

മേഘപ്പൂക്കളിലൂടെ - മുകളിലെ
മഴവില്‍ പൊയ്കയിലൂടെ
കാറ്റിന്‍ ചിറകില്‍ പിടിച്ചു കയറി
കനകപ്പൂമ്പൊടി പൂശി
മണ്ണിന്‍ മനസ്സിലെ വികാരമായൊരു
മധുര മഴത്തുള്ളി
പണ്ടു ഭാഗീരഥിയെപ്പോലെ നിന്നെയും
പുഷ്പിണിയാക്കി - പുഷ്പിണിയാക്കി
(പനിനീര്‍മഴ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineermazha

Additional Info

അനുബന്ധവർത്തമാനം