കന്നിമലരേ കണ്ണിനഴകേ

കന്നിമലരേ കണ്ണിനഴകേ
അരികിലായ് ആരു നീ
എന്നിലലിയാൻ മഞ്ഞുമഴയായ്
എന്തിനായ് വന്നു നീ (2)
ഒരുവാക്കും പറയാതെ
മിഴിതമ്മിലായ് മൊഴിയോതിയോ
നിഴൽപോലും അറിയാതെ..
നിന്നിൽ ഞാൻ... എന്നിൽ നീ നമ്മളറിയുന്നിന്നിതാ
ഓ ഓ
എന്നിൽ നീ... നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ
ഓ ഓ

കന്നിമലരായ് കണ്ണിനഴകായ്
അരികിലായ് നിന്നു ഞാൻ
നിന്നിലലിയാൻ മഞ്ഞുമഴയായ്
എന്തിനോ വന്നു ഞാൻ
കന്നിമലരായ് കണ്ണിനഴകായ്
അരികിലായ് നിന്നു ഞാൻ
നിന്നിലലിയാൻ മഞ്ഞുമഴയായ്
എന്തിനോ വന്നു ഞാൻ
ആരാരും കാണാതെ.. ഒരു സന്ധ്യപോൽ പടരുന്നിതാ
ഇനി നിന്നിൽ ഞാനാകെ..
നിന്നിൽ ഞാൻ... എന്നിൽ നീ നമ്മളറിയുന്നിന്നിതാ
ഓ... ഓ
എന്നിൽ നീ... നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ
ഓ...ഓ
നിന്നിൽ ഞാൻ എന്നിൽ നീ...നമ്മളറിയുന്നിന്നിതാ
ഓ...ഓ
എന്നിൽ നീ... നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ
ഓ...ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
kannimalate kanninazhake