ശ്രീപദങ്ങൾ മന്ദമന്തം

ആ ...ആ
ശ്രീപദങ്ങൾ മന്ദമന്തം ഹൃദയശ്രീകോവിലിന്റെ
തിരുനട കടന്നിട്ടും ഉഷസന്ധ്യയിൽ..
നിറദീപദീപ്തി കൂടാതകക്കണ്ണിൽ മനസ്വിനി
മമരൂപമൊരിക്കൽ നീ അറിഞ്ഞിരുന്നോ..
നവനവ ചിത്രലേഖ ചതുരയാം നിശാദേവി
ചമയ്ക്കുന്ന സ്വപ്നചിത്രച്ചുരുളിനുള്ളിൽ..
മറുജന്മക്കരകളിൽ യുഗങ്ങൾക്കു മുൻപൊരോർമ്മച്ചിമിഴിലീ 
പ്രിയരൂപം പതിഞ്ഞിരുന്നോ..
വെറും മർത്യമിഴികളാലകോചരമനുരാഗ..
ലിപികളാലെഴുതിയ ഹൃദയകാവ്യം ..
തുറക്കാത്ത മിഴികളിൽ ഒളിപ്പിച്ച രശ്മിയാൽ നീ
തുറക്കുകിൽ തിമിരാന്ത ഹൃദയഗേഹം
മലിനമീ നടുമുറ്റം മനസാകും ശംഖിലൂറും
ശുഭതീർത്ത കണങ്ങളായ് തളിച്ചാലും നീ
ഇളം മഞ്ഞിൻ തുള്ളികളാലലംകൃതയാകുമോമൽ
പുലരിതൻ നറുപുഷ്പ്പദലം കണക്കേ..
ധനുമാസനിലാവിന്റെ വളയണിക്കൈകളാലെ
ദശപുഷ്പ്പം തിരയുമാക്കുളിരുപോലെ
വരിക നീ മനസ്വിനി മമജന്മ വീഥികളിൽ
ഇടംചേരാനനുയാത്ര തുടർന്നുപോകാം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sreepadangal mandamantham

Additional Info

അനുബന്ധവർത്തമാനം