ഉത്രാടക്കാറ്റിന്റെ കൂട്ടുകാരൻ

ഉത്രാടക്കാറ്റിന്റെ കൂട്ടുകാരൻ
ഉദയത്തിൻ വീട്ടിലെ പാട്ടുകാരൻ
കളിചിരിയും കുറുമൊഴിയും കളമെഴുതും
ഉല്ലാസ താഴ്വവരയിലെ വീട്ടുകാരൻ
ആർക്കും നാട്ടുകാരൻ
(ഉത്രാടക്കാറ്റിന്റെ...)

സത്യമല്ലാതെ മതമില്ല ഞങ്ങടെ പുത്തൻ തലമുറയിൽ
സ്നേഹത്തിൻ കൂടാരക്കീഴിൽ ഞങ്ങൾക്ക്
ജാതിഭേതങ്ങളില്ല
ഒത്തുപിടിച്ചാൽ മലയും പോരും
വിത്തുവിതച്ചാൽ വിത്തിതു കൊയ്യും
(ഉത്രാടക്കാറ്റിന്റെ...)

ഇല്ലാ മതിലുകൾ വേലികൾ ഞങ്ങൾക്കി-
തെല്ലാം പ്രിയങ്കരങ്ങൾ
മെയ്യോടുമെയ്യ് ചേർന്നു നീങ്ങാം
നമുക്കൊരു നല്ല നാളേയ്ക്കുവേണ്ടി
നല്ലതുചെയ്താൽ നല്ലതു കൊയ്യാം
നമ്മുടെ മണ്ണിലും സ്വർഗ്ഗം തീർക്കാം
(ഉത്രാടക്കാറ്റിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
uthradakattinte

Additional Info

Year: 
1989
Lyrics Genre: 

അനുബന്ധവർത്തമാനം