കൈതപ്പൂമാടത്തെ

താനിന്നൈ ..താനിന്നൈ ..
തന്നാര ..താനിന്നൈ ..
താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..
തന്നെ.. തന്നാര ..തന്നാരോ ..
കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ
നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്..
പൊന്നരിവാളുമായ് തെന്നല് പോരുമ്പം
കേട്ടോ കേട്ടോ പൂപ്പാട്ട്...
എങ്ങടെ ചങ്കില് ചോര
ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..ഓ ..ഓ
താനേ ..താനേ ..ആ ..ആ
കതിരൊക്കെയമ്പ്രാനും പതിരൊക്കെയമ്മക്കും 
ഇഞ്ഞ്യായമാരങ്ങ് തീർത്തെടിയേ
അടിയങ്ങൾ കരുമാടിക്കൂട്ടരാണേ
വഴിമാറി പോകേണ്ട ജാതിയാണേ
ഹേയ് ..ഇവയെന്ന് മാറും ഇരുളെന്നു നീങ്ങും
ഉയിരാട് കുഞ്ചിപ്പെണ്ണേ..
ഈ കരിമണ്ണിൻ ചൊപ്പനോം കായാകും നാളേത്

കൈതപ്പൂമാടത്തെ.. ഹേയ് ..കുഞ്ഞിപ്പെണ്ണേ നീയ്
കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ്
കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്..

തന്തിനാ താനിന തന്തിനാനോ..
തന്തിനാ താനിന തന്തിനാനോ..
ഹോ ..നനനന.. ഹോ ..നനനന.. ഹോ

അടിയോർക്കും മേലോർക്കും വെള്ളവും വായുവും
ഒന്നെന്ന കാര്യം നേരടിയെ
എങ്ങള് ചേറോട് ചേർന്നിടുന്നു
പണിചെയ്ത് വാപൊത്തി നിന്നിടുന്നു
ഓ നിലയിത് മാറാൻ മനുഷ്യരൊന്നാകാൻ
വഴിയെന്ത് കുഞ്ഞിപ്പെണ്ണേ ..ഉഹും ..ഉഹും ..

താനിന്നൈ ..താനിന്നൈ ..
തന്നാര ..താനിന്നൈ ..
കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ
നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്..
പൊന്നരിവാളുമായ് തെന്നല് പോരുമ്പം
കേട്ടോ കേട്ടോ പൂപ്പാട്ട്...
എങ്ങടെ ചങ്കില് ചോര
ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaithappoomadathe

Additional Info

അനുബന്ധവർത്തമാനം