കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ
അഞ്ചാമൻ പഞ്ചാരക്കുഞ്ചുവാണേ
മാനം മുട്ടെ പായും മൈലാഞ്ചിപ്പട്ടം
കൂടാരക്കൂടോരം കുഞ്ഞാടിൻ പറ്റം
അക്കുത്തിക്കുത്താടാൻ  അപ്പം ചുട്ടെണ്ണാൻ
അത്തിക്കൊമ്പത്തേറും അന്നാറക്കണ്ണൻ  (2)
കണ്ടിവെണ്ണയിൽ കള്ളപ്പം മുക്കീ 
കിണ്ടി മൊന്തയിൽ കൊണ്ടത്താ പെണ്ണേ
ഉല്ലാസത്തിൻ പൂന്തോളിൽ...
സല്ലാപത്തിൻ മേലാവിൽ അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്

ചൂളം കൂവി ചാടുകുടുവിൽ പാളം തേടും പുകവണ്ടി
സ്റ്റെഷൻ വിട്ടാൽ കലിയിളകി
ഫാഷൻ മാറ്റും കരിവണ്ടി (2)
പേരിൽ വിദേശി നേരിൽ സ്വദേശി നീയുമൊരബ്ക്കാരി
നിന്നെ മോങ്ങിക്കൊണ്ടിനിയും ഭ്രാന്തൊക്കെ കളയാൻ
നീ കനിഞ്ഞീടണമേ 
പേരിൽ വിദേശി നേരിൽ സ്വദേശി നീയുമൊരബ്ക്കാരി
ക്രൈസ്തവർ തന്നിടയിൽ.. വന്നു ഹൈന്ദവനാമടിയൻ
വൈകുണ്ഡം വഴി നേരെ ഏദനിലെക്കൊരു പാത
ലിക്കറിനിക്കിളികൾ ബക്കിളിടുന്നിതിലേ..

പൂക്കാത്ത മാവിന്റെ കൊമ്പിൽ
കായ്ക്കാത്ത തേന്മാമ്പഴങ്ങൾ
ആടുന്നു തുള്ളുന്നു ചൂളം വിളിക്കുന്നു
കാറ്റിൻ പാട്ടിൽ.. ഞെട്ടൂരി വീഴാതിരുന്നാൽ
സ്വർഗ്ഗം ഈ കൊമ്പിലൂഞ്ഞാലു കെട്ടും
ദൂരെ വന്നു ചേരുവാൻ നേരമെണ്ണിടുന്നു ഞാൻ
കൂടെ ഉള്ള നാളുകൾ വാടിവീണ വേളകൾ
കൂടണഞ്ഞീടുന്നിതാ..
 
ദേ മാർഗ്ഗം പാട്ടും പാടിത്തുള്ളി മാർക്കോസച്ചൻ പോകുന്നല്ലോ
മേരിയ്ക്കും ക്ളാരയ്ക്കും തകതൈ തൈ
ചാണ്ടിക്കുഞ്ഞേ ചങ്ങാതീ
കോരയ്ക്കില്ലേ പിഞ്ഞാണി
ഉപ്പായിക്കുപ്പേരി പപ്പാസും (2)

അമ്മേടെ സ്നേഹത്തിലെന്നും
അമ്മാനമാടുന്നു നമ്മൾ..
അപ്പന്റെ ജീവിതമാർഗ്ഗം
എപ്പോഴും മാതൃകാ ദീപം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kunchiyammaykkanchu makkalane

Additional Info

അനുബന്ധവർത്തമാനം