പോ മോനേ ദിനേശാ

കിളി കിളി കിളി
കളി കളി കളി
അടി അടി അടി..എടി എടി എടി

കിളി കിളി കിളി.. കിക്കിളി കിക്കിളി
കളി കളി കളി.. അക്കളി തീക്കളി
അടി അടി അടി.. വെച്ചടി വെച്ചടി
എടി എടി എടി.. മുത്തെടി കത്തടി

ചക്ക് ചക്ക് ചരക്കാണേ പച്ചാളം ചന്തക്കാണേ
അക്കം പക്കം ചൊല്ലാതെ അക്കച്ചി വിറ്റോളാണേ
കൊച്ചിക്കാരാ കൊത്തിപ്പാറാൻ നോക്കേണ്ടാ
വട്ടംചാടി ഒപ്പം കൂടാൻ പോരേണ്ടാ
ഒറ്റക്കാലിൽ തുള്ളി കാര്യം കാണേണ്ടാ
ഇടിമുഴക്കി കടപുഴക്കി വാ...വാ..വാ..വാ..
കാശുണ്ടോ കോളുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ
ഉയിരൂണ്ടോ.. ഉശിരുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ..

ചെണ്ടുമല്ലി മാലവാങ്ങി ചന്തകാണും നേരം
കണ്ണിറുക്കി തമ്പിയണ്ണൻ പഞ്ഞിമിട്ടായ് തന്നേ (2 )
ഞാനമ്പേ കുഴഞ്ഞേ... ഇമ്പം പെരുത്തേ
തമ്പിക്കൊപ്പം പച്ചാളം കടന്നേ..
രാവിലണ്ണൻ കുഴഞ്ഞേ.. കമ്പം മുഴുത്തേ
ഞാനെല്ലാം മറന്നേ..
കൂട്ടുണ്ടോ പാട്ടുണ്ടോ.. ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ..
കൊട്ടുണ്ടോ കുഴലുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ

പട്ടുപച്ചദാവണിയിൽ പൊത്തിവെച്ച ദേഹം
എട്ടടി പൂമെത്തമേലെ കെട്ടിവെച്ചു തായോ (2)
ഹേയ് ചുമ്മാ പോരല്ലേ.. ഉമ്മം തരാതെ
കൊത്തിക്കേറി ഒട്ടല്ലെ കുറുമ്പാ..
ഞാൻ പണ്ടേ പളുങ്കാ.. കണ്ടാൽ കുഴമ്പാ
തൊട്ടാൽ അലമ്പാ..
മിന്നുണ്ടോ മാറ്റുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ
വാറ്റുണ്ടോ വീറുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ..

പോ മോനേ ദിനേശാ..
പോ മോനേ ദിനേശാ..

കാശുണ്ടോ കോളുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ..
പാട്ടുണ്ടോ കൂത്തുണ്ടോ.. ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ..
വാറ്റുണ്ടോ വീറുണ്ടോ.. ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
po mone dinesha

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം