മഞ്ഞുരുകുന്നൂ

മഞ്ഞുരുകുന്നു  മനസ്സിൻ മടിയിൽ
മണിനാഗങ്ങൾ ഇഴയുന്നു
അവയുടെ സീൽക്കാരങ്ങൾ മെയ്യിൽ
നീലനിറമുണർത്തുന്നൂ  (മഞ്ഞുരുകുന്നു...)
 
ദാഹം ദാഹം യുഗാന്തരത്തിൻ ദാഹം
സിരകളിൽ നിന്നും സിരകളിൽ നീങ്ങും
താപം ആദിപാപം
ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...)
 
പൂവും മുള്ളും
മറന്നു ചേരും നിമിഷം
ജീവനിൽ നിന്നും ജീവനിൽ വീഴും
താളം ജന്മതാളം
ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjurukunnu Manassin Madiyil

Additional Info

അനുബന്ധവർത്തമാനം