ഭ്രാന്ത് ഭ്രാന്ത്

നട്ടാ മുളയ്ക്കണ നട്ടാ മുളയ്ക്കണ
നട്ടപ്പിരാന്തായി നട്ടം തിരിയണതാരാണ്
വട്ടം കറങ്ങണ ഭൂമിയിൽ നിത്യം
കരകാണാതെയലഞ്ഞ് മറയണ
കതിരോനോ ഭ്രാന്ത് ..നമുക്കോ ഭ്രാന്ത്
നട്ടാ മുളയ്ക്കണ നട്ടാ മുളയ്ക്കണ
നട്ടപ്പിരാന്തായി നട്ടം തിരിയണതാരാണ്

നാടുമുഴുക്കെ ചുറ്റിയടിച്ച് കുട്ടിക്കരണം നൂറുമറിഞ്ഞ്
കൊമ്പു കുലുക്കണ കുഴലു വിളിക്കണ
കൂത്താടി കാറ്റാണോ ഭ്രാന്ത് ..
നമുക്കോ ഭ്രാന്ത്... നമുക്കോ ഭ്രാന്ത്
നട്ടാ മുളയ്ക്കണ നട്ടാ മുളയ്ക്കണ
നട്ടപ്പിരാന്തായി നട്ടം തിരിയണതാരാണ്
വട്ടം കറങ്ങണ ഭൂമിയിൽ നിത്യം
കരകാണാതെയലഞ്ഞ് മറയണ
കതിരോനോ ഭ്രാന്ത് ..നമുക്കോ ഭ്രാന്ത്
നമുക്കോ ഭ്രാന്ത്..നമുക്കോ ഭ്രാന്ത്..
നമുക്കോ ഭ്രാന്ത്..ഭ്രാന്ത്..
നമുക്കോ ഭ്രാന്ത്..നമുക്കോ ഭ്രാന്ത്..
നമുക്കോ ഭ്രാന്ത്..ഭ്രാന്ത്..

ഇരവും പകലും ഇടതടവില്ലാതലകൾ ഞൊറിഞ് 
ഇരവും പകലും ഇടതടവില്ലാതലകൾ ഞൊറിഞ് 
കണ്ണീർ കപ്പലിൽ കവിതമെനഞ്ഞും
ആഴിചിപ്പിയിൽ മുത്തും കാത്ത്
ആശയോടങ്ങ് ആർത്തി മൂഴുത്ത്
അലമുറ കൂട്ടും കടലാണോ ഭ്രാന്തൻ..
നമുക്കോ ഭ്രാന്ത്...നമുക്കോ ഭ്രാന്ത്
ഭ്രാന്ത്...ഭ്രാന്ത്...ഭ്രാന്ത്...

നട്ടാ മുളയ്ക്കണ നട്ടാ മുളയ്ക്കണ
നട്ടപ്പിരാന്തായി നട്ടം തിരിയണതാരാണ്
വട്ടം കറങ്ങണ ഭൂമിയിൽ നിത്യം
കരകാണാതെയലഞ്ഞ് മറയണ
കതിരോനോ ഭ്രാന്ത് ..നമുക്കോ ഭ്രാന്ത്
നമുക്കോ ഭ്രാന്ത്..നമുക്കോ ഭ്രാന്ത്..
നമുക്കോ ഭ്രാന്ത്...ഭ്രാന്ത്...
നമുക്കോ ഭ്രാന്ത്..നമുക്കോ ഭ്രാന്ത്..
നമുക്കോ ഭ്രാന്ത്...ഭ്രാന്ത്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
bhraanth bhranth

അനുബന്ധവർത്തമാനം