ആരോ ആരോ ചാരേ ആരോ

ആരോ ആരോ. ചാരേ ആരോ
ആരും കാണാന്‍ മെയ്യിന്‍ കൂട്ടായി
സനമേ സഖിയോ സഹയാത്രികയോ
നിഴലോ നിധിയോ കനവിന്‍ തിരിയോ
മനസ്സിന്‍ മൊഴിപോല്‍ ചെറുവാലാട്ടി
വരുമാരോ നീ കണ്ണേ നീയെന്‍ ഉയിരോ
ആരോ ആരോ.. ചാരേ ആരോ

വെള്ളിമുകില്‍ കുഞ്ഞുപോലെ
അന്നൊരുനാള്‍ വന്നതല്ലേ
കണ്ണുനീരിന്‍ വെണ്മയോടെ
പുഞ്ചിരിപ്പാല്‍ തന്നതില്ലേ
കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍
നീയെനിക്കും.. ഞാന്‍ നിനക്കും ചങ്ങാതിയായി
തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്‍
നീയെനിക്കും.. ഞാന്‍ നിനക്കും കണ്ണാടിയായി
ആരോ ആരോ.. ചാരേ ആരോ

നിന്റെയുള്ളോ സ്നേഹമല്ലേ
നിന്നുടലോ നന്ദിയല്ലേ
കണ്ണു രണ്ടും കാവലല്ലേ
മണ്ണിതില്‍ നീ.. നന്മയല്ലേ
കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍
നീയെനിക്കും.. ഞാന്‍ നിനക്കും ചങ്ങാതിയായി
തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്‍
നീയെനിക്കും ഞാന്‍ നിനക്കും കണ്ണാടിയായി

ആരോ ആരോ..ചാരേ ആരോ
സനമേ സഖിയോ സഹയാത്രികയോ
നിഴലോ നിധിയോ കനവിന്‍ തിരിയോ
മനസ്സിന്‍.. മൊഴിപോല്‍ ചെറുവാലാട്ടി
വരുമാരോ നീ കണ്ണേ നീയെന്‍ ഉയിരോ ..
കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍
നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി
തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്‍
നീയെനിക്കും ഞാന്‍ നിനക്കും കണ്ണാടിയായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aro aro chare aro

Additional Info

അനുബന്ധവർത്തമാനം