തെന്നലിൻ ചിലങ്കപോലെ

തെന്നലിൻ ചിലങ്കപോലെ
മെല്ലെവന്നു കൊഞ്ചുവാൻ
മൗനവും സ്വരങ്ങളായി
കൊരുത്ത്ചൂടിനിന്നു കാവുകൾ
പൂ വിളിയുമായി പാൽച്ചിരിയുമായി
നേർത്തുണരുകെന്റെ പുലരിയായി 
ഈ വഴികളിൽ ഈ വനികളിൽ
ചേർന്നൊഴുകിടേണമെന്നുമേ
ഉം..നാനാന നാ ..നാനാന നാ .നാനാന നാ .

പാടങ്ങൾ കതിരിടും.. കതിരിടും
പാവാടഞൊറികൾപോൽ
ഓരത്തായി കസവിടും.. കസവിടും
ഓണപ്പൂ തുമ്പയായി..
ഓരോ പ്രഭാതങ്ങളേ ഓരോ ദിനാന്തങ്ങളേ
ഓരോ പ്രഭാതങ്ങളേ ഓരോ ദിനാന്തങ്ങളേ
രാവിലും നിലാവിലും
ഈ സ്നേഹമാകും വീണമീട്ടി ഗാനമാക്കിടാം
ഉം..നാനാന നാ ..നാനാന നാ .നാനാന നാ .

മീനത്തിൻ വെയിലിലും.. വെയിലിലും
ആടിക്കാർ മഴയിലും....
ഈ വാനച്ചോട്ടിലായി ഈ മണ്ണിൻ മാറിലായി
ഓരോ വിഷാദങ്ങളേ ഓരോ സുഹാസങ്ങളായി
ഓരോ വിഷാദങ്ങളേ ഓരോ സുഹാസങ്ങളായി
പൂക്കളായി പരാഗമായി
ഈ ലോലമാകും കൈകളിൽ പിന്നേറ്റുവാങ്ങിടാം

തെന്നലിൻ ചിലങ്കപോലെ
മെല്ലെവന്നു കൊഞ്ചുവാൻ
മൗനവും സ്വരങ്ങളായി
കൊരുത്ത്ചൂടിനിന്നു കാവുകൾ
പൂവിളിയുമായി പാൽച്ചിരിയുമായി
നേർത്തുണരുകെന്റെ പുലരിയായി
ഈ വഴികളിൽ ഈ വനികളിൽ
ചേർന്നൊഴുകിടേണമെന്നുമേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thennalil chilankapole

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം