ഈ വെയിൽക്കാലം

ഗഗപാപാ ധപസാസാ
ഗഗപാപാ ധപസാസാ
രിസധധപാ ധപഗഗരീ
രിസധധപാ ധപഗഗരീ
ഗപധസധാ ധപഗഗരീ
ഗപധസധാ ധപഗഗരീ
ഗഗധപഗാ പഗഗരിസാ
ഗഗധപഗാ പഗഗരിസാ
ആആ ആ

ഈ വെയിൽക്കാലം കടന്നുചെന്നാൽ
വാകപൂക്കും നടക്കാവു കാണാം (2)
ചെമ്പട്ട്പാത നടന്നു ചെന്നാൽ
പുഞ്ചയ്ക്കു തേവുന്ന പാട്ടു കേൾക്കാം
ഓഹോഹോ ..ഏലേലോ ഏലേലോ ഏലേലോ

ഈ വയൽപ്പച്ചക്കുടയ്ക്കു കീഴിൽ നമ്മൾ
ആയിരം ജന്മം പുലർന്നതല്ലേ
ഇച്ചേറ്റുപാടക്കുഴമ്പിലല്ലേ നമ്മൾ..
ആയിരംവട്ടം മുളച്ച് പൊങ്ങീ 
പൊൻമണിയേന്തി കുനിഞ്ഞ മണ്ണു്
പൊന്നോണമായി നിവർന്ന മണ്ണു്
പൊൻമണിയേന്തി കുനിഞ്ഞ മണ്ണു്
പൊന്നോണമായി നിവർന്ന മണ്ണു്
ഓ ഓ ആ ആ....ആ

ധസധപഗരി സരിഗാപഗാ..
ധസധപഗരി സരിഗാപഗാ..
രിഗപധസരി സഗരീരിരീ
ഗരിരി ഗരിരി ഗരിരി ഗരിരി ഗരിസധസാ
ധപാ.. ഗരീ..ധസാ..

കത്തുന്ന പാതയിൽ കൊള്ളിവീഴുമ്പോഴും
സ്വപ്നത്തിലുണ്ടാ നനഞ്ഞ മണ്ണു്
കൂരിരുട്ടേഴായി പകുത്ത കാലത്തിന്റെ
തീക്കണ്ണിലുണ്ടാ പുലരിവെട്ടം
നാരായമുനയിൽ തെളിഞ്ഞ വെട്ടം..
നാളേയ്ക്കു ചൂണ്ടി ഉണർന്ന വെട്ടം..
നാരായമുനയിൽ തെളിഞ്ഞ വെട്ടം..
നാളേയ്ക്കു ചൂണ്ടി ഉണർന്ന വെട്ടം..
ഓ ഓ ഓ ആ ...ആ

ഈ വെയിൽക്കാലം കടന്നുചെന്നാൽ
വാകപൂക്കും നടക്കാവു കാണാം
ചെമ്പട്ട്പാത നടന്നു ചെന്നാൽ
പുഞ്ചയ്ക്കു തേവുന്ന പാട്ടു കേൾക്കാം
ഏലേലോ ഏലേലോ  ഓഹോഹോഹോ
ഏലേലോ ഏലേലോ  ഓഹോഹോഹോ
ഏലേലോ ഏലേലോ  ഓഹോഹോഹോ
ഏലേലോ ഏലേലോ  ഓഹോഹോഹോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee veyilkkaalam

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം