നീതന്നു ആരാരും

നീതന്നു ആരാരും മോഹിക്കും ചങ്ങാത്തം
ആകാശം കയ്യെത്താൻ ഉള്ളാകെ ആഘോഷം
ഇരവല്ലാ പകലില്ലാ ഹൃദയങ്ങൾ തമ്മിൽ ഇഴപാകി
നിമിഷങ്ങൾ കളയാതെ നുകരുന്നു ഞങ്ങൾ സുഖം
മ പ പ നി ഗ രി സ ..നി രി സ ..നി രി സ
മ പ പ നി ഗ രി സ ..നി രി സ ..നി രി സ
ആ ...ആ

മറ്റാരിലുമധികമെന്നെ അറിയുമെന്നും സ്നേഹിതൻ
മറയില്ലാതെന്തുമേതും പറയുവാനും സ്നേഹിതൻ
കുറവുകളേ അറിയുമവൻ
പിഴവുകളേ തുണയുമവൻ
വഴിമുഴുവൻ നിഴലുമവൻ ഒടുവിൽ വരെ തുഴയുമവൻ
ആ...
ഏതൊരു പ്രാർത്ഥന തന്നതാണെന്റെ കൈകളീലീ വരം
അവനിലൂടറിയുന്നു ഞാൻ
ഉലകിലെന്തിനും ഉത്തരം
മ പ പ നി ഗ രി സ ..നി രി സ ..നി രി സ
മ പ പ നി ഗ രി സ ..നി രി സ ..നി രി സ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nee thannu aararum

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം