മാമലമേലേ വാർമഴമേഘം

മാമലമേലേ വാർമഴമേഘം പെയ്തല്ലോ
തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ
ചന്ദനപ്പന്തലിലെങ്ങോ
തുടി പാട്ടും കൊട്ടുമുയർന്നലോ
ചിത്തിര തോണിയിലാരോ
കളിപ്പൂത്തിരി വെട്ടമുഴിഞ്ഞല്ലോ
ആലോല രാഗമാർന്നു മോഹച്ചാമരങ്ങളാടി
ആ ആ
മാമലമേലേ വാർമഴമേഘം പെയ്തല്ലോ
തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ
ആ ..ആ ..ആ .
പൊൻവേണു ഗാനം താലോലമായി മാറുമ്പോൾ
ഏതോ വാസന്തമെന്റെ കണ്ണീർത്തുടം മായ്ക്കുമ്പോൾ
ആനന്ദ ചന്ദ്രനായി ഞാൻ മാറുമ്പോൾ
ആയിരം നാദങ്ങളും ആയിരം സ്വരങ്ങളും
ഏകമായി ചേരും ശ്രുതിയായിതാ സ്നേഹം
തമ്മിലലിഞ്ഞു നാമൊന്നാകവേ
സൗഹൃദമന്ത്രം സമ്പൂർണ്ണമാകവേ
ഈ ജന്മ ബന്ധമെത്ര ബന്ധുരം
കർമ്മഭൂമി എത്രയെത്ര പാവനം
മാമലമേലേ വാർമഴമേഘം പെയ്തല്ലോ
തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ
ആ ..ആ ..ആ

ചേതോവികാരമെന്റെ സംഗീതമായി ചിന്നുമ്പോൾ
സ്വപ്നങ്ങൾ എന്റെ കൈയ്യിൽ മൺവീണയായി മാറുമ്പോൾ
സോപാന ഗീതകം ഞാൻ പാടുമ്പോൾ
ഈ വർണ്ണസന്ധ്യ എത്ര മോഹനം
സൗഗന്ധികങ്ങളെത്ര സുന്ദരം
ആ ആ..ആ
മാമലമേലേ വാർമഴമേഘം പെയ്തല്ലോ
തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ
ആ ..ആ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mamalamele varmazhamegham

Additional Info

അനുബന്ധവർത്തമാനം