അമ്പേ വാണീ വീണാ

നാ നാ ആ ആ നാ ..
ആ നാ നാ നാ ആ ..നാ ..
അമ്പേ വാണീ വീണാ നാദരൂപിണീ
അമ്പേ വാണീ വീണാ നാദരൂപിണീ
അമ്പേ വാണീ വീണാ നാദരൂപിണീ
മാം  പാഹിമാം പാഹി
സപ്തസ്വരവരമെന്നിൽ ചൊരിയുക
സപ്തസ്വരവരമെന്നിൽ ചൊരിയുക
നിരംന്തരം നിറഞ്ഞ മനസ്സിൽ
അമ്പേ വാണീ വീണാ നാദരൂപിണീ
ആ ..ആ

ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾ.. ആ
ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾ
മഴപോൽ തനയം പെയ്തവളെ
പങ്കജനയനീ ബന്ധുര ജനനീ
സങ്കടഹരിണീ സംക്രമ രമണീ
സൗപർണ്ണീ തീരത്തിലിരിക്കും
അനന്തസുഖങ്ങൾ കൊരുക്കും  
ശ്രീചക്ര നിവാസി ത്രിനേത്രി
അമ്പേ വാണീ വീണാ നാദരൂപിണീ

ശൂലപാണി ദുർഗ്ഗേശ്വരിയേ  
ഉഗ്രമൂർത്തി ഒംകാളീ
വാമഭാഗനിലയേ വരദേ
കഷ്ടനഷ്ട്ട സംഹാരി
ദുഷ്ട്ട മഹിഷ ഹിമന്ധിനീ
ഇഷ്ടഭക്ത പ്രദായിനീ
ശരണം ശരണം മൂകാംബികേ
അഭയം അഭയം മൂകാംബികേ
ശരണം ശരണം മൂകാംബികേ
അഭയം അഭയം മൂകാംബികേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ambe vaani veena

Additional Info

Year: 
2007
Lyrics Genre: 

അനുബന്ധവർത്തമാനം