മോഹത്തിന്‍ മുത്തെടുത്തു

യേഹേ..യേഹേ..യേഹേ..യേഹേ..
മോഹത്തിന്‍ മുത്തെടുത്തു
മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം
മോഹത്തിന്‍ മുത്തെടുത്തു
മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം

സഞ്ചാരികളേ‍ വരുമോ ഇതുവഴീയേ
ഈ വഴി വരുമോ വരുമോ അഴകിന്‍റെ മധു നുകരാന്‍
മോഹത്തിന്‍ മുത്തെടുത്തു
മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ദൂരത്തു തീരത്തുള്ള മാണിക്യ മണിച്ചെപ്പു നല്‍കാം
യേഹേ..യേഹേ..യേഹേ..യേഹേ..

നിലവാനം പൂത്തുലഞ്ഞു പോയ്
പാടുകെന്‍റെ പൂന്തേന്‍കുയിലേ
നിഴലിന്‍റെ പ്രണയ ചന്ദ്രികേ
മതിമറന്നുള്ളില്‍ കൊതിയായി
ഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി
ഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി
തങ്കത്താലം  വേണ്ട വേളിപ്പന്തലില്ല
പാട്ടും പാടി നൃത്തമാടുവാന്‍
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹാ ഹാ ഹാ ഹാ

മാമലയില്‍ ഓടും മേഘമേ
ഒന്നിറങ്ങി വാ വാ ഇതിലെ
പട്ടണത്തിൽ അണയും തെന്നലേ
പൂമണമായി വാ വാ ഇതിലെ..
എങ്ങാണെന്‍ രാഗയമുന എങ്ങാണെന്‍ നായകന്‍
എങ്ങാണെന്‍ കളിയരങ്ങ് വിളയാടാന്‍ നേരമായി
തപ്പും തുടിയും വേണം കൊട്ടും കുഴലും വേണം
താളമിട്ടു മേളംവെച്ചു നീ എന്നോടൊത്താടാന്‍ വരൂ

മോഹത്തിന്‍ മുത്തെടുത്തു
മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ലാലല്ലലല്ല ലാലല്ലലല്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mohathin mutheduth

Additional Info

Year: 
1998
Lyrics Genre: 

അനുബന്ധവർത്തമാനം