ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര

ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ
ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ
ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ

പൊന്നുതിരും പുലർവേളയോ
കണിക്കൊന്നതൻ ചാരുതയോ
തിരുവാതിര രാവുകളുയലിടും
മധുചന്ദ്രികതൻ ലതയോ
കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി
നൃത്തം വൈക്കും പുതുമഴയോ (2 )
ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ

ചന്ദനത്തിൻ രതിശിൽപ്പമോ
രവിവർമ്മതൻ ഭാവനയോ
നിറസന്ധ്യയിൽ കന്മദ സൗരഭമായി
വരും ആഷ്ടപദീലയമോ
കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ (2 )

ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ

ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indraneelangalo pranayadra

Additional Info

Year: 
2013

അനുബന്ധവർത്തമാനം