കന്നിവസന്തം കൊടികയറുന്നേ

ഹേയ് കന്നിവസന്തം കൊടികയറുന്നേ
കനകമുതിർന്നേ പറകൾ നിറഞ്ഞേ
കന്നിവസന്തം കൊടികയറുന്നേ
കനകമുതിർന്നേ പറകൾ നിറഞ്ഞേ
നറു ചിരി വിരിയും പുലരികൾ ഉണരും
തിരനുര വിതറും നടനം
ഇടമഴ പൊഴിയും തനുവതിൽ നനയും
അനുപദമുണരും സമയം
വർണ്ണങ്ങൾ നാദങ്ങൾ പെയ്യുന്ന സ്വർഗ്ഗത്തിൽ
മുറിയിൽ ചഷകം നിറയെ മധുരം
പതയുമൊരാവേശം
പുള്ളിമാനേ ഒന്നു വായോ
കന്നിമാനേ കൂടെ വായോ(2)
(കന്നിവസന്തം കൊടികയറുന്നേ )

ലഹരികൾ നുരയും പ്രണയ വികാരം
ചിറകരുളുന്നു വേഗം
അതിലടിമുടിയിളകി നവമൊരു യുവതാളം
ഇരവറിയാതെ പകലറിയാതെ
തിരയിൽ ലയിക്കാം ദൂരെ
മലനിരകളിലരുവികൾ പോലെ ഒഴുകീടാം
ഇന്നീ ആഘോഷമായി ഇന്നീ ആനന്ദമായി 
പിന്നെ നാളെ വരുമ്പോലെയായി 
ഇന്നീ ഉന്മാദമായി ഇന്നീ ഉല്ലാസമായി 
പിന്നെ എന്തായിരുന്നാലുമേ
എന്നുമീ ബന്ധം ഈ സ്നേഹം ഈ സൗഹൃദത്തിന്റെ
മങ്ങാത്ത മാനത്ത് പാറുന്നു നാം
തൂവെൺപ്രാവുകളായി
പുള്ളിമാനേ ഒന്നു വായോ
കന്നിമാനേ കൂടെ വായോ(2)
(കന്നിവസന്തം കൊടികയറുന്നേ )

പുതിയൊരു ഭൂമി പുതിയൊരു വാനം
ചിറകണിയുന്നു മോഹം
ഇനി കരഗതമായി പുതിയൊരു സൗഭാഗ്യം
മധുമൊഴിയാളേ കരിമിഴിയാളേ
അരികിലിരിക്കൂ കൂടെ
തളിരുടലിതു പനിമതിപോലഴകേ
എന്നും പൂക്കാലമാണെങ്ങും സംഗീതമാണെന്നും
ഈ സൗഹൃദാലിംഗനം(2)
എന്നും ഈ വിണ്ണിൽ ഈ കാറ്റിൽ നീന്തി നീന്തി
നീങ്ങുമീ സ്നേഹ സങ്കല്പസങ്കീർത്തനം
ഈ പൊൻ പൂക്കടവിൽ
പുള്ളിമാനേ ഒന്നു വായോ
കന്നിമാനേ കൂടെ വായോ(2)
(കന്നിവസന്തം കൊടികയറുന്നേ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannivasantham kodikayarunne

Additional Info

Year: 
2013

അനുബന്ധവർത്തമാനം