അമ്മയെതേടി അച്ഛനെതേടി

അമ്മയെതേടി അച്ഛനെതേടി
ആധികൊള്ളുന്നോ പൈതലേ
എങ്ങോ കൂരയിൽ ഏതോ കൈകളിൽ
ഏങ്ങും നെഞ്ചുള്ള കുഞ്ഞേ നീ
എന്തേ നീ വിധിയേ
വെറുതേ പഴിയോടെ പകയോടെ
എതിരേൽക്കുന്നു ഇവരെ
പതിവായി പലകാലമായി 
അമ്മയെതേടി അച്ഛനെതേടി
ആധികൊള്ളുന്നോ പൈതലേ
എങ്ങോ കൂരയിൽ ഏതോ കൈകളിൽ
ഏങ്ങും നെഞ്ചുള്ള കുഞ്ഞേ നീ

കാണുന്നില്ലേ കാണുന്നില്ലേ
കാവൽമാലാഖ നീയല്ലേ
കേൾക്കുന്നില്ലേ കേൾക്കുന്നില്ലേ
കേമന്മാരായ മാളോരേ
ആരോ മണ്ണിൽ ചെയ്യും പാപം
തീരാൻ നീറേണമെന്നോ
ചൊല്ലു ദൈവം നീ ശാപം തീരില്ലേ
ചോദിക്കുന്നുണ്ടേ നിൻ മക്കൾ
(അമ്മയെതേടി അച്ഛനെതേടി )

ആ ആ ആ ആ
ആ ആ ആ ആ .. ആ 

കണ്ണീരാടി കണ്ണീരാടി
കാണാൻ ആരോരുമില്ലാതെ
വെണ്ണീറോടെ വെണ്ണീറോടെ
വേകുന്നു എന്നും ഉള്ളാകെ
ദൂരെനിന്നോ കാണാനാരോ
ചേരാൻ നാളെണ്ണിയില്ലേ
ആരും വന്നില്ല മോഹം തീരാതെ
വീണ്ടും നോക്കുന്നേ പാവങ്ങൾ
(അമ്മയെതേടി അച്ഛനെതേടി ( 2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ammayethedi achanethedi

Additional Info

Year: 
2013

അനുബന്ധവർത്തമാനം