നീലക്കാടിനു മുകളിലെ

നീലക്കാടിനു മുകളിലെ
നീലിമലയുടെ നെറുകയിൽ
നിത്യതാപസനേ നീയെൻ അയ്യനയ്യപ്പൻ
പഴമൊഴികൾ ചൊല്ലിയ കഥയിലെ
ഹരിഹരനു നൽകിയ സുകൃതമേ
സ്വാമീ സ്വാമീ
ശരണം പോന്നയ്യപ്പ
സബരിഗിരീശാ നാഥനെ (2)
(നീലക്കാടിനു)

പമ്പയ്ക്കൊരു സായൂജ്യം എന്നെന്നും പൈതൽ നീ
കാടിൻ വഴിയോരത്തോ കണ്ടെത്തീ പൊൻമുത്തേ(2 )
ആരാരും പൂജിക്കും ആരോമൽ നീയല്ലേ
കുഞ്ഞില്ലാ രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ
കരിമലയുടെ കാഠിന്യം പലവട്ടം താണ്ടീ ഞാൻ
പടിമുകളിലെ ബിംബത്തിൽ നെയ്യായിച്ചേരുന്നയ്യപ്പാ
സ്വാമീ
ശരണം പോന്നയ്യപ്പ
സബരിഗിരീശാ നാഥനെ (2)
(നീലക്കാടിനു....)

ഒന്നെന്നൊരു വേദത്തിൻ ഓംകാരം തന്നെ നീ
ദുരിതക്കറ മാറ്റീടും ദേവസ്വരമല്ലേ നീ
ജന്മങ്ങൾ നെഞ്ചേറ്റും ജ്യോതിപ്പൂവല്ലേ നീ
ആത്മാവിൽ ചേക്കേറും മോക്ഷത്തേനല്ലേ നീ
തിരുനടയുടെ വാതിൽക്കൽ തിരിവെട്ടം പോലെ ഞാൻ
ഹരിഹരസുതഗീതത്തിൽ ലയമായിത്തീരുന്നയ്യപ്പാ
ശരണം പോന്നയ്യപ്പ
സബരിഗിരീശാ നാഥനെ (2)
സ്വാമീ സ്വാമീ
സ്വാമീ സ്വാമീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neelakkadine mukalile

Additional Info

Year: 
2013

അനുബന്ധവർത്തമാനം