വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ

വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ
കണ്ണാരം പൊത്തിപ്പൊത്തി കളിക്കാമോ
ചിങ്കാരക്കിളിയേ പുന്നാരക്കിളിയേ
കിന്നാരം ചൊല്ലിച്ചൊല്ലി പോന്നാട്ടെ
കിളിക്കൊഞ്ചലൊന്ന് ഞാൻ കേട്ടോട്ടേ
കളിവാക്ക് തേടി ഞാൻ വന്നോട്ടേ
എന്റെ ചങ്ങാതിയെ ചെന്നു കാണാമോ
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ
(വണ്ണാത്തിക്കിളിയേ)

മിന്നുന്ന കണ്ണാടിക്കവിൾത്തടമോടെ
തേൻ ചോരും മഞ്ചാടിപ്പൂം ചൊടിയോടെ
താളത്തിൽ താളത്തിൽ വെയ്ക്കും പദമോടെ
ഓളങ്ങൾ ഓലോലം ചൊല്ലും മേളത്തോടെ
തഞ്ചത്തിൽ കൊഞ്ചിയും പുഞ്ചിരി തൂകിയും
പഞ്ചവർണ്ണക്കിളിയായി നീ വന്നു
തഞ്ചത്തിൽ കൊഞ്ചിയും പുഞ്ചിരി തൂകിയും
ചെന്താമരേ തേൻ കിണ്ണമേ
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ
(വണ്ണാത്തിക്കിളിയേ)

തുമ്പപ്പൂ മല്ലിപ്പൂ ചൂടും അഴകോടെ
മുക്കുറ്റി മുല്ലപ്പൂ തൻ മണമോടെ
തേനൂറും മധു തുളുമ്പും മൊഴിയോടെ
ആരെയും മയക്കിടുന്ന മിഴിയോടെ
മന്ദാരത്തോപ്പില് മൂവന്തി നേരത്ത് 
മന്ദം മന്ദം സിന്ദൂരത്തിൻ കുറിയണിഞ്ഞ്
മന്ദാരത്തോപ്പില് മൂവന്തി നേരത്തു്
മന്ദാരമേ മാണിക്യമേ
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ
(വണ്ണാത്തിക്കിളിയേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vannathi kiliye vannathi kiliye

Additional Info

Year: 
2013

അനുബന്ധവർത്തമാനം