മേലേ മോഹവാനം

ഉഹൂ.ഹൂ ഊ..
ഉഹൂ...ഉഹു..ഊ 
മേലേ മോഹവാനം
രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്‍
ചേലില്‍ നീ പോകുമ്പോള്‍ എന്റെയുള്ളില്‍
പൂവാകകള്‍ പൂത്ത പോലെ

അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി

പനിമുഖിയിതളുകള്‍ ഇരവിനെ
മൃദുലമായി  തഴുകിടുമെന്നപോൽ
നറുവെണ്ണിലാ തൂവലാല്‍
പ്രണയാർ‌ദ്രമെന്നുയിരു തഴുകൂ നീ

അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം
രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ

കതിരൊളി നദികളില്‍ പുലരിയില്‍
തരളമായി  ഒഴുകിടുമെന്നപോൽ
മൃദു ചുംബന പൂക്കളായി 
പ്രണയാര്‍ദ്രമെന്നുയിരില്‍ ഒഴുകൂ നീ

അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി

മേലേ മോഹവാനം
രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്‍
ചേലില്‍ നീ പോകുമ്പോള്‍ എന്റെയുള്ളില്‍
പൂവാകകള്‍ പൂത്ത പോലെ

അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mele mohavanam

Additional Info

Year: 
2012

അനുബന്ധവർത്തമാനം