ശ്രാവണ സംഗീതമേ…

ശ്രാവണ സംഗീതമേ…
ശ്രാവണ സംഗീതമേ…
മലയാളമണ്ണിന്റെ ഗന്ധവുമായ് വന്ന
സപ്തസ്വരരാഗ പ്രതിഭാസമേ
ആവണിപ്പുലർവെട്ടം തെളിയുമ്പോളെന്നും
ഉണർത്തുന്ന ഗന്ധർവ്വനെവിടെ, നിന്നെ
ഉയർത്തിയ ഗന്ധർവ്വനെവിടെ?
എവിടേ………
ശ്രാവണസംഗീതമേ….
സംഗീതമേ……. ഏ….. ഏ……
 
തമ്പിതൻ ശൃംഗാര തമ്പുരുവിൻ
തന്ത്രികൾ ശ്രുതിചേർന്നു പാടുമ്പോൾ
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
ഇന്നെത്രധന്യമാകുന്നൂ
ഉത്രാ……ടപ്പൂനിലാവുണരുന്നൂ
 
ഒറ്റപ്പിലാവിലെ കൊമ്പിൽ, കാവ്യ-
കന്യക ചില്ലാട്ടം ആടുമ്പോൾ
ആ മന്ദഹാസത്തിൽ പദ്മദളങ്ങൾ
പരാഗമുതിരുകയായി, ഭാഷതൻ
വല്ലം നിറയുകയായി
 
തിരുമലതൻ കരം തഴുകിയുണർത്തിയോ-
രരയന്നമേ, ആരോമലേ…
നിഴലായ്,  പോകുന്ന വഴി പിൻതുടർന്നെത്തും
നിൻ ഗാന ചാരുതയെന്നും, ആ
നിരവദ്യഭാവനയെന്നും
 
അലഞൊറിയും കായൽ തീരം
അവിടുണരുമേതോഗാനം
മൂളും മാടപ്രാവെൻ നെഞ്ചിൽ കൂടുകൂട്ടുമ്പോൾ
പൊന്നോണ വെയിലേറ്റീടാൻ, പൂത്തുമ്പി തുള്ളൽ കൂടാൻ
അതിലായ് അലിയാൻ അലയായ് അലയാൻ
സലിൽ നെയ്ത സംഗീതം
 
രവീന്ദ്രസംഗീത സ്വരമാധുരി……  ആ….. ആ….. ആ…
രവീന്ദ്രസംഗീത സ്വരമാധുരി…
ഹൃദയാന്തരങ്ങളിൽ ഹംസധ്വനി….
നിത്യവസന്തമാമീണങ്ങളായ്, സപ്ത-
സ്വരമാ വീണയിൽ നൃത്തമാടീ
രാഗങ്ങളായ്…… മോഹങ്ങളായ്
 
പറനിറയെ…. ആ… ആ…. തൂകും പൌർണ്ണമിയിൽ
പറനിറയെത്തൂകും പൌർണ്ണമിയിൽ
പാഴിരുൾ തറവാടിൻ മുന്നിൽ
ആരോ കമഴ്തിവച്ചൊരോട്ടുരുളിപോലെ
ആവണിത്തിങ്കളുദിക്കേ
നിറകണ്ണുമായി ഞാൻ കാത്തു നിൽപ്പൂ , നീ
പറയാതെ പോയതിൻ പരിഭവത്തിൽ, തമ്മിൽ
കാണാതെ പോയതിൻ നൊമ്പരത്തിൽ
തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ


സ്മൃതിതൻ സ്വർണ്ണമന്ദാരമലരുകൾ
വിരിയും വർണ്ണ സ്വപ്നങ്ങൾ ചൊരിയുമൊ-
രിരവിൽ നൃത്തമാടുന്നു മനസിലെ
മായാവാർമയൂരങ്ങളനുപദ
മളിനിരശ്രുതിയിടുമനുപമവനികയി-
ലൊരുചെറുകുളിരലതഴുകിടുമസുലഭ
സുഖകരലഹരിയിലിവിടിനിയെഴുതുക-   
യാണുഞാൻ, പാടിടാം, അമൃതസുകൃത
വേദിയിൽ, നീ വരൂ, ശാരികേ…… വധുവായ്…

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sravanasangeethame...

Additional Info

Year: 
2010
ഗാനശാഖ: 

അനുബന്ധവർത്തമാനം