സർഗ്ഗ സംഗീതമേ...

സർഗ്ഗ സംഗീതമേ...........
അനാദി സൗന്ദര്യമേ...........
പാമരനാമെൻ മൺകുടിലിൻ വാതിൽ
നിനക്കായ് തുറന്നു തരുന്നു
സപ്ത സ്വരങ്ങൾ വിരിയും ചൊടിയിലെ
മധുരം എനിക്കു തരൂ, എന്നും
എന്നെ നിൻ ഗായകനാക്കൂ
 
നിൻ വിരലുകളിൽ പ്രേമകാവ്യങ്ങളാം
അംഗുലീയങ്ങൾ ചാർത്തും ഞാൻ
ആലില വയറിൽ പുണരും കാഞ്ചിയാൽ
അലങ്കാരങ്ങൾ രചിക്കും ഞാൻ
എന്നുമീ പൊന്നോണച്ചിലമ്പണിയൂ………..
എന്നുമീ പൊന്നോണച്ചിലമ്പണിയൂ, ദേവീ
എന്നെ നിൻ മണിവീണയാക്കൂ
 
നിന്നളകങ്ങളിൽ ശ്രാവണസന്ധ്യതൻ
പനിനീർ മലരുകൾ ചൂടും ഞാൻ
മിഴികളിൽ ഭാവങ്ങളാം അഞ്ജനക്കൂട്ടാൽ
ഉത്രാടരാത്രികൾ തീർക്കും ഞാൻ
എന്നുമെൻ ജീവനിൽ നിറഞ്ഞുനിൽക്കൂ
എന്നുമെൻ ജീവനിൽ നിറഞ്ഞുനിൽക്കൂ, എന്നിൽ
രാഗങ്ങളായ് വന്നു പുണരൂ…..
 
ഇവിടെയുണരുമിനിയനഘസുകൃതകവി-
തകളിലമൃതകഥകൾ
നിമിഷമണയുമതിസരസവരികളിലു-
തിരുമൊരഴകിനലകൾ
മമസഖി മതിമുഖി വരുമോ, ചൊടിയിൽ
നുരയുമൊരസുലഭമധുരം തരുമോ?
സ്വരമായ്…. ശ്രുതിയായ്…. ലയമായ്….
 
ശൃംഗാരപ്പദം ചോരുമൊരുനവ
സംഗീതം ചൊരിഞ്ഞിന്നു ലയമൊടു
പാടാം ഞാൻ പ്രണയാർദ്ര യുവഹൃദ
യങ്ങൾക്കായ് മരിച്ചീടുമതുവരെ-
യൊഴുകിടു,മനുപദമറിയുകസുഖമതി
നിഴയിടുമനുപമഗതിയുടെ ലഹരികൾ
നിത്യം വരികഴകേ… നിന്നേത്തിരയുമൊരീ…. ആരാധകനരികേ…..
സ്വരമായ്…. ശ്രുതിയായ്…. ലയമായ്….

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sargga sangeethame....

Additional Info

Year: 
2012
ഗാനശാഖ: 

അനുബന്ധവർത്തമാനം