അനുരാഗത്തിൽ വേളയിൽ

"പയ്യന്നൂര് കോളേജിന്റെ വരാന്തയിലൂടെ......ഞാന് അയിശയോടൊപ്പം നടന്നു.....
വടക്കൻ കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരുപ്രത്യേകതരം പാതിരാകാറ്റുണ്ട്
അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടി പോകുന്നുണ്ടായിരുന്നു
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോതവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടുക്കൂടിവന്നു
അന്ന് ...ആ വരാന്തയില് വെച്ച് ഞാന് മനസ്സിലുറപ്പിച്ചു... മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്നു

...... ഈ ഉമ്മചിക്കുട്ടി... ഇവള് എന്റെയാന്നു.. "
ആ ആ ..
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
സായെബാ സായെബാ സായെബാ….
സായെബാ സായെബാ സായെബാ….

നുരയുമോരുടയാടയിൽ ….
നുരയുമോരുടയാടയിൽ മറയുവതു നിന്നേ അഴകു
കനവിലിന്നൊരു കനിവുമില്ലാതിനിയമുറിവു തന്നു നീ
നിറയൂ ജീവനിൽ നീ നീനിറയൂ
അണയൂ വിചനവീഥിയിൽ അണയൂ
അവളെൻ നെഞ്ചിൻ നിസ്വനം ഓ ഓ
അവളീ മണ്ണിൻ വിസ്മയം ഓ ഓ
കുളിരുന്നുണ്ടീ തീ നാളം
ആ ആ ആ ആ
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിൽ……… വരമായി വന്നൊരു……
മനമേ നീ പാടു പ്രേമാർദ്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Anuragathin velayil

Additional Info

Year: 
2012

അനുബന്ധവർത്തമാനം