അത്തിപ്പുഴയുടെ

അത്തിപ്പുഴയുടെ നെഞ്ചിലെ കല്ലിലീ പെണ്ണ് തിരി തെളിച്ചേ
കല്ലിൽ തെളിഞ്ഞ തിരിയുടെ ചങ്കിലീ കണ്ണീരിന്റുപ്പ് കണ്ടേ
പെണ്ണിന്റുള്ള് പോലെ പൊന്നും പുടവയും ഇരട്ടക്കല്ലു കളഞ്ഞ് വെച്ച്
പെണ്ണിനു മംഗളയോഗം തെളിഞ്ഞത് നാടിനു കാതിൽ പഴംകഥയായ്

പൊന്നൊരുക്കി ഏലേലങ്കടി പൂവൊരുക്കി ഏലേലങ്കടി
പെണ്ണൊരുങ്ങി ഏലേലങ്കടി തേരിറക്കീ ഏലേലങ്കടി

ഹേയ് ആറായിരപ്പറ സദ്യയൊരുക്കി ആയിരം മേളത്തുകിലടി പൊങ്ങി
ആളും കുരവയും മേലേ മുഴങ്ങി ആറും അറുപതും ഒന്നായിറങ്ങി (2)

മച്ചിലക്കാവിലെ ദേവിത്തറയില് മംഗലപ്പട്ടു വെച്ചേ
താലിപ്പൂനേദിച്ച് ചന്ദനം വാങ്ങാൻ ചിങ്കാരവേലൻ വന്നേ
പൂന്തളിയുള്ളം നിറഞ്ഞവളങ്ങനെ നാണത്തുകിലണിഞ്ഞേ
രാരിക്കം രാരോ രേരിക്കം രേരോ ... (2)

കോമരംതുള്ളി കുരവയും കേട്ടേ അക്കരക്കാവുണർന്നേ
കോമരംതുള്ളി കുരവയും കേട്ടേ അക്കരക്കാവുണർന്നേ
പന്തലൊരുക്കി കളഭം വരച്ചേ ചീതേവി തറ്റുടുത്തേ
പന്തലൊരുക്കി കളഭം വരച്ചേ ചീതേവി തറ്റുടുത്തേ
വെറ്റിലപ്പാവും ഭഗവതിത്താലവും കൈയ്യിലൊരുക്കി വന്നേ
അവ..  കൈയ്യിലൊരുക്കി വന്നേ
പൂന്തളിയുള്ളം നിറഞ്ഞവളങ്ങനെ നാണത്തുകിലണിഞ്ഞേ
ആഹാ ...  നാണത്തുകിലണിഞ്ഞേ

മച്ചിലക്കാവിലെ ദേവിത്തറയില് മംഗലപ്പട്ടു വെച്ചേ
താലിപ്പൂനേദിച്ച് ചന്ദനം വാങ്ങാൻ ചിങ്കാരവേലൻ വന്നേ

മൂവന്തിച്ചോപ്പുള്ള ചന്ദനം പോലെ പെണ്ണുമൊരുങ്ങി വന്നേ
മൂവന്തിച്ചോപ്പുള്ള ചന്ദനം പോലെ പെണ്ണുമൊരുങ്ങി വന്നേ
പൊന്നുപുടവയും കോപ്പുവളകളും മെയ്യിലണിഞ്ഞു വന്നേ
പൊന്നുപുടവയും കോപ്പുവളകളും മെയ്യിലണിഞ്ഞു വന്നേ
സീമന്തം വാങ്ങാൻ നിക്കണ പെണ്ണിനെ മണ്ണുമനുഗ്രഹിച്ചേ
ഈ നാടുമനുഗ്രഹിച്ചേ ...
പൂന്തളിയുള്ളം നിറഞ്ഞവളങ്ങനെ താലിച്ചരടണിഞ്ഞേ
ആഹാ താലിച്ചരടണിഞ്ഞേ

മച്ചിലക്കാവിലെ ദേവിത്തറയില് മംഗലപ്പട്ടു വെച്ചേ
താലിപ്പൂനേദിച്ച് ചന്ദനം വാങ്ങാൻ ചിങ്കാരവേലൻ വന്നേ
പൂന്തളിയുള്ളം നിറഞ്ഞവളങ്ങനെ നാണത്തുകിലണിഞ്ഞേ
രാരിക്കം രാരോ രേരിക്കം രേരോ ... (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
athippuzhayude

Additional Info

Year: 
2011

അനുബന്ധവർത്തമാനം