നാരായണാ ഹരേ നാരായണാ

നാരായണാ ഹരേ നാരായണാ, ലക്ഷ്മീ

നാരായണാ നിത്യവരദായകാ

വരവായിതാ പദമലർതേടി ഞാൻ, തൃ-

പ്പുലിയൂരിൽ വാഴുന്ന മധുസൂദനാ...

[ഓം ശരണം ശരണം ഭീമസേനാർച്ചിതാ

ഓം ശരണം ശരണം വ്യാഘ്രമുനിപൂജിതാ]

 

തിരുനെറ്റിയിൽ ചാർത്തും ഹരിചന്ദനത്തിന്റെ

തൊടുകുറിയാക്കുകയില്ലേ

കമലതൻ കൈകളാൽ തഴുകുന്ന കഴലിലെ

കാഞ്ചനത്തളയാക്കുകില്ലേ

എന്നെ നിൻ ശംഖിലെ നിത്യ വസന്തമാം

നാദമായ് തീർക്കുകില്ലേ, നിന്റെ 

കൗസ്തുഭ ശ്രീയാക്കുകില്ലേ

[ഓം ശരണം ശരണം ഭീമസേനാർച്ചിതാ

ഓം ശരണം ശരണം വ്യാഘ്രമുനിപൂജിതാ]

 

തിരുമെയ്യിലണിയുന്ന വനമാലയിലെ

തുളസിക്കതിരാക്കുകില്ലേ

വിശ്വമടങ്ങുന്ന നിൻ വിരിമാറിലെ

വിശ്രുത മറുകാക്കുകില്ലേ

അജ്ഞാതവാസത്തിൻ ഭാരങ്ങൾ ചുമലേറ്റി

എത്തുമെൻ വിളികേൾക്കുകില്ലേ, അന്ത്യം

വിഷ്ണുപദം നല്കുകില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Narayana hare

Additional Info

അനുബന്ധവർത്തമാനം