പൂക്കാത്ത കാടുകളെ പൂവണിഞ്ഞു പോരിന്‍

 

തെയ്യാരെ തെയ്യകത്തെയ്യാ
തെയ്യാരെ തെയ്യകത്താ....

പൂക്കാത്ത കാടുകളെ പൂവണിഞ്ഞു പോരിന്‍
പുണ്യമാര്‍ന്ന രാമദേവന്‍ പോരുന്നിതാ -
ദേവന്‍ പോരുന്നിതാ 
തെയ്യാരെ തെയ്യകത്തെയ്യാ
തെയ്യാരെ തെയ്യകത്താ

താമരപ്പൂങ്കാവില്‍ ഓമനിക്കും കാറ്റേ
പൂമണവും കൊണ്ടുവേഗം പോന്നാലും
രാമനുറ്റ വഞ്ചിയില്‍ വെണ്‍ചാമരം വീശാന്‍
തെയ്യാരെ തെയ്യകത്തെയ്യാ
തെയ്യാരെ തെയ്യകത്താ

അലക്കയ്യാല്‍ മണിത്തേരിലിരുത്തിമെല്ലെ -
ഇമ്പം വരുത്തിമെല്ലെ
ദേവനെ അക്കരെക്കൊണ്ടാക്കിയാലും
അന്‍പെഴും ഗംഗേ

എത്രയെത്ര കാലം ഭക്തിനേടിയാലും
എത്തിടാത്ത പാദമിന്നു ചേര്‍ന്നു നീ
തെയ്യകത്തെയ്യാരേ തെയ്യാ തെയ്യകത്തെയ്യാരേ
തീര്‍ഥവാരിയെന്ന കീര്‍ത്തിയാര്‍ന്നു നീ
ഗംഗയാര്‍ന്നു നീ
തെയ്യാരേ തെയ്യകത്തെയ്യാ
തെയ്യാരേ തെയ്യകത്താ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkatha kaadukale

Additional Info

അനുബന്ധവർത്തമാനം